അരിക്കൊമ്പന്റെ സഞ്ചാരം കേരളാ വനാതിര്‍ത്തിയിലൂടെ...ചിന്നക്കനാലില്‍ നിന്നും പിടികൂടി നാടുകടത്തിയ അരിക്കൊമ്പന്‍ പെരിയാര്‍ കടുവാ സങ്കേതത്തിലെ മുല്ലക്കൊടിയില്‍ നിലയുറപ്പിക്കുന്നു, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ്

ചിന്നക്കനാലില്‍ നിന്നും പിടികൂടി നാടുകടത്തിയ അരിക്കൊമ്പന്‍ പെരിയാര്‍ കടുവാ സങ്കേതത്തിലെ മുല്ലക്കൊടിയില്‍ നിലയുറപ്പിക്കുന്നു. ഏതാനും ദിവസങ്ങളായി കേരളാ വനാതിര്‍ത്തിയിലൂടെയാണ് അരിക്കൊമ്പന്റെ സഞ്ചാരം. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍.
കേരള-തമിഴ്‌നാട് വനാതിര്‍ത്തി മേഖലയിലൂടെ സഞ്ചരിക്കുന്ന അരിക്കൊമ്പന്‍ ഇടയ്ക്ക് തമിഴ്‌നാട്ടിലെ ജനവാസ മേഖലയില്‍ ഇറങ്ങിയിരുന്നു. എന്നാല്‍, രണ്ടു ദിവസമായി അരിക്കൊമ്പന്‍ കേരള വനാതിര്‍ത്തിയില്‍ തന്നെയാണ് ഉള്ളത്.
അരിക്കൊമ്പനെ തുറന്ന് വിടാന്‍ തീരുമാനിച്ചത് മുല്ലക്കുടിയിലായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാലാണ് മേദകാനത്ത് തുറന്ന് വിട്ടത്. ഇവിടെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. ജിപിഎസ് കോളറില്‍ നിന്നുള്ള വിവരങ്ങള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്നും വനം വകുപ്പ് .
അതേസമയം, അരിക്കൊമ്പനെ പിടികൂടിയ ചിന്നക്കനാലില്‍ ആനയുടെ പേരില്‍ ചായക്കട ആരംഭിച്ചു. വനംവകുപ്പ് വാച്ചറായിരുന്ന രഘുവാണ് തന്റെ ചായക്കടക്ക് 'അരിക്കൊമ്പന്‍ ഫ്രണ്ട്‌സ് ടീ സ്റ്റാള്‍' എന്ന് പേര് നല്‍കിയത്. പൂപ്പാറ ഗാന്ധിനഗറില്‍ ദേശീയപാതയോരത്താണ് കട.
അരിക്കൊമ്പനെ സ്‌നേഹിക്കുന്ന നിരവധി പേര്‍ ചിന്നക്കനാലിലും ശാന്തന്‍പാറയിലുമുണ്ട്. വിവിധ ഭാഗങ്ങളില്‍ അരിക്കൊമ്പന്റെ ഫ്‌ലെക്‌സുകള്‍ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു.
" f
https://www.facebook.com/Malayalivartha
























