ലൈഫ്മിഷൻ കരാർ കമ്മീഷൻ കേസിൽ ഹാജരാകാതെ മൂന്നാം പ്രതി സന്ദീപ് നായർ; തുടർച്ചയായി ഹാജരാകാൻ തയ്യറാകാതിരുന്നതിനാൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കലൂരിലെ പ്രത്യേക കോടതി

ലൈഫ്മിഷൻ കോഴ കേസിൽ നിർണായക ഇടപെടലുമായി കോടതി. ലൈഫ്മിഷൻ കരാർ കമ്മീഷൻ കേസിൽ കോടതിയിൽ തുടർച്ചയായി ഹാജരാകാത്ത സന്ദീപ് നായർക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ് . കലൂരിലെ പ്രത്യേക കോടതി കഴിഞ്ഞ ദിവസവും ഹാജരാകാൻ കേസ് പരിഗണിക്കുന്ന നോട്ടീസ് നൽകി. പക്ഷെ സന്ദീപ് ഹാജരായില്ല. . ഇതോടെയാണ് ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത്. കേസിൽ മൂന്നാം പ്രതിയാണ് സന്ദീപ് നായർ
ഇഡി ലൈഫ് മിഷൻ കരാർ കമ്മീഷൻ കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചിരുന്നു. കുറ്റപത്രം നൽകിയത്, കഴിഞ്ഞ മാസമായിരുന്നു കേസിൽ ആകെ 11 പ്രതികളുണ്ട് . കുറ്റപത്രം പരിശോധിച്ച ഉടനെ കോടതി സ്വപ്ന സുരേഷ് അടക്കമുള്ളവർക്ക് ഹാജരാകാൻ നോട്ടീസ് നൽകി. പക്ഷേ എന്നാൽ മറ്റ് പത്ത് പ്രതികളിൽ പലരും, നേരിട്ടും, ചിലരുടെ വക്കീലുമായി എത്തി, എന്നാൽ സന്ദീപ് നായർക്ക് വേണ്ടി വക്കീലന്മാർ ഹാജരായില്ല. തുടർന്ന് കോടതി പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു
. യൂണി ടാക് എം ഡി സന്തോഷ് ഈപ്പൻ ലൈഫ് മിഷനിൽ ഇ ഡി കുറ്റപത്രത്തിൽ ഒൻപതാം പ്രതിയാണ്. കോൺസുലേറ്റിലെ മുൻ ചീഫ് അക്കൗണ്ടൻ്റ് ഖാലിദിനെതിരെ വാറണ്ട് പുറപ്പെടുവിക്കണമെന്നും കുറ്റപത്രത്തിൽ ആവശ്യപ്പെടുകയുണ്ടായി . മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ് ലൈഫ്മിഷൻ ഇഡി കേസിൽ ഒന്നാം പ്രതി. ജയിലിലുള്ള എം ശിവശങ്കറെ ഓൺലൈനായിട്ടായിരുന്നു കോടതിയിൽ ഹാജരാക്കിയത്. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളെല്ലാം ലൈഫ് മിഷനിലും പ്രതികളാണ്.
https://www.facebook.com/Malayalivartha
























