Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

വെള്ളമടിച്ച് ഒരു പാവപ്പെട്ടവന്റെ നെഞ്ചത്ത് വണ്ടി കൊണ്ട് കേറ്റി;കാറുംകൊണ്ട് പാഞ്ഞ് ഇന്‍സ്‌പെക്ടര്‍,കേസ് ഒതുക്കാന്‍ പോലീസിന്റെ ഒത്തുകളി,കടവന്ത്ര സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടറെ ഊരാന്‍ തോപ്പുംപടി പോലീസിന്റെ തിരക്കഥ,എല്ലാം പുറത്തായി

22 MAY 2023 07:28 PM IST
മലയാളി വാര്‍ത്ത

കാക്കി എന്ത് തോന്നിവാസവും കാണിക്കാനുള്ള ലൈസന്‍സാണെന്ന് പോലീസിന് വല്ല ധാരണയും ഉണ്ടെങ്കില്‍ അതങ്ങ് കൈയ്യില്‍ വെക്കുക. വെള്ളമടിച്ച് ഒരു പാവപ്പെട്ടവന്റെ നെഞ്ചത്ത് വണ്ടി കൊണ്ട് കേറ്റിയിട്ട് കടന്നുകളഞ്ഞ കടവന്ത്ര സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജി.പി മനുരാജിനേയും കാറില്‍ ഒപ്പമുണ്ടായിരുന്ന വനിത ഡോക്ടറേയും രക്ഷിക്കാന്‍ പോലീസിന്റെ ഒത്തുകളി. ഒരു സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ടിട്ട് കാറുംകൊണ്ട് കടന്നുകളഞ്ഞത്. എന്നിട്ടും കേസെടുത്തില്ല യുവാവ് പരാതിപ്പെട്ടിട്ടും സംഭവം ഏമാന്മാര്‍ കേസാക്കിയില്ല. ഒടുവില്‍ ഒരു മാധ്യമത്തില്‍ വാര്‍ത്ത വന്നതോടെ പണിയാകുമെന്ന് ബോധ്യപ്പെട്ടപ്പോള്‍ പേരിനൊരു കേസെടുത്തു. അവിടെയും പോലീസ് ബുദ്ധി കാണിച്ചു. കേസ് റജിസ്റ്റര്‍ ചെയ്‌തെങ്കിലും, പ്രതി അജ്ഞാതന്‍ എന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വാഹന നമ്പര്‍ മാത്രമേ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളൂ. കടവന്ത്ര എസ്‌ഐ ആണെന്ന് എഫ്‌ഐആറില്‍ എഴുതാന്‍ പേന പൊങ്ങിയില്ല. കാക്കിയിട്ട ഒരു ക്രിമിനലിനെ രക്ഷിക്കാന്‍ പോലീസുകാര്‍ തിരക്കഥ ഉണ്ടാക്കുന്നു.

കഴിഞ്ഞ പതിനെട്ടിന് നടന്ന സംഭവമാണ്. ഇതുവരെ നിന്നിടത്ത് നിന്ന് അനങ്ങിയിട്ടില്ല പോലീസുകാര്‍. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് പരാതി നല്‍കി നാലു ദിവസമായിട്ടും ഇന്‍സ്‌പെക്ടര്‍ ജി.പി.മനുരാജിനെയും കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും രക്ഷിക്കാനുള്ള ശ്രമമാണ് തോപ്പുംപടി പൊലീസ് നടത്തുന്നത്. 18ന് രാത്രി ഒന്‍പതരയോടെയാണ് കടവന്ത്ര ഇന്‍സ്‌പെക്ടറും വനിതാ ഡോക്ടറും സഞ്ചരിച്ച കാര്‍ സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു തെറിപ്പിച്ചത്. വാഹനം നിര്‍ത്താതെ പോയ കേസില്‍ പൊലീസിന്റെ ഒത്തുകളി വാര്‍ത്തയായതിനു പിന്നാലെ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. വൈകീട്ടോടെ രണ്ട് പൊലീസുകാര്‍ യുവാവിന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. അതിനു ശേഷമാണ് അപകടമുണ്ടാക്കിയ കാറിന്റെ നമ്പര്‍ മാത്രം വച്ച് കേസെടുത്തത്.

അപകടകരമായി വാഹനമോടിച്ചതിനും പരുക്കേല്‍പ്പിച്ചതിനുമുള്ള വകുപ്പുകളാണ് ഇട്ടിരിക്കുന്നത്. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തെന്നാണ് പൊലീസ് വാദം. അപകടമുണ്ടായി മൂന്നു ദിവസം പിന്നിട്ടിട്ടും കേസെടുത്തിരുന്നില്ല. പരുക്കേറ്റ യുവാവിന്റെ അസ്ഥിക്ക് പൊട്ടലില്ലെന്നും അതുകൊണ്ട് കേസെടുത്തില്ലെന്നുമായിരുന്നു തോപ്പുംപടി പൊലീസിന്റെ വിചിത്രവാദം. ഹാര്‍ബര്‍ പാലത്തില്‍ അപകടമുണ്ടാക്കിയശേഷം രണ്ടു കിലോമീറ്റര്‍ അകലെയാണ് കാര്‍ നിര്‍ത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാര്‍, ഇന്‍സ്‌പെക്ടറാണ് വാഹനത്തിലെന്നറിഞ്ഞതോടെ സ്ഥലംവിട്ടു. തുടര്‍ന്നാണ് കേസ് ഒത്തുതീര്‍പ്പിലെത്തിക്കാന്‍ എഫ്‌ഐആര്‍ പോലും റജിസ്റ്റര്‍ ചെയ്യാതെ പൊലീസ് ഒളിച്ചുകളിച്ചത്. റോഡില്‍ വീണ യുവാവിന്റെ വയറിനുള്ളില്‍ നീര്‍ക്കെട്ടും കൈക്കുഴയ്ക്കു പരുക്കുമുണ്ട്. പാലത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനാണു കാര്‍ നിര്‍ത്താതെ പോയതെന്നാണു സംഭവം അന്വേഷിച്ച തോപ്പുംപടി പൊലീസ് പറയുന്നത്. അപകടസമയത്ത് ഇന്‍സ്‌പെക്ടര്‍ മദ്യലഹരിയിലായിരുന്നുവെന്നും മദ്യപിച്ചു വാഹനം ഓടിച്ചതിനുള്ള കേസില്‍ നിന്നു രക്ഷിക്കാനാണു പൊലീസ് ശ്രമിക്കുന്നതെന്നും സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ പറയുന്നു. അപകടത്തിനു പിന്നാലെ അതിനു കാരണക്കാരായവരെ സല്യൂട്ട് ചെയ്തു വിട്ടയച്ച പൊലീസാകട്ടെ പരുക്കേറ്റ യുവാവിനെ തിരിഞ്ഞു നോക്കിയുമില്ല. അപകടമുണ്ടാക്കിയ കാറിന്റെ നമ്പര്‍ സഹിതം പരാതി നല്‍കിയിട്ടും അവഗണിക്കുകയായിരുന്നു.

പാലത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനാണു കാര്‍ നിര്‍ത്താതെ പോയതെന്ന് പോലും. നല്ല ഒന്നാന്തരം ന്യായീകരണം. ലേശം ഉളുപ്പുണ്ടോ ഈ വര്‍ഗ്ഗത്തിന്. നിയമമൊക്കെ സാധാരണക്കാരന് മാത്രം ബാധമാകം. ഏമാന്മാര്‍ക്ക് അടുപ്പിലും ആകാം അല്ലെ. നല്ല ഒന്നാന്തരം പോലീസാണ്. അയ്യോ ഇത് പിണറായീടെ നമ്പര്‍ വണ്‍ പോലീസല്ലെ ഇവരില്‍ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാല്‍ മതി. യുവാവിനെ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ പോലീസുകാരന്‍ നല്ല മാതൃക. ഒരപകടം ഉണ്ടായാല്‍ അവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്ന് ക്ലാസ്സെടുക്കുന്ന ടീംസാണ് അപകടം ഉണ്ടാക്കിയിട്ട് തിരിഞ്ഞ് പോലും നോക്കാതെ നൂറേ നൂറില്‍ പാഞ്ഞത്. അയാള്‍ക്ക് എന്തെങ്കിലും സംഭവിച്ച് പോയിരുന്നെങ്കിലോ. ഏമാന് കുഴപ്പം ഒന്നുമില്ല. കേസില്‍ നിന്ന് ഊരിയെടുക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കൂടെ നില്‍ക്കും. എന്നാല്‍ ആ പാവപ്പെട്ടവന്റെ കുടുംബത്തിന് പോയേനേ. ഏമാന്മാര്‍ക്ക് വെള്ളമടിച്ച് വണ്ടിയോടിക്കാം ആരും ഊതിക്കില്ല ചോദിക്കില്ല. അതെന്താ നിങ്ങള്‍ക്ക് പ്രത്യേക വല്ല പ്രിവിലേജും ഉണ്ടോ. പോലീസുകാര്‍ക്ക് എന്ത് തോന്നിവാസവും കാണിക്കാം ആഭ്യന്തര വകുപ്പ് കൂടെ നില്‍ക്കും. അഴിച്ചുവിട്ടിരിക്കുകയാണ് പിണറായി പോലീസുകാരെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (46 minutes ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (1 hour ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (1 hour ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (2 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (4 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (4 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (4 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (4 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (4 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (5 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (5 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (5 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (5 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (5 hours ago)

Malayali Vartha Recommends