അനുപമേ ശാന്തയാകൂ... ഹോട്ടല്‍ അസോസിയേഷന്റെ സമ്മര്‍ദ്ദത്തിന് മുന്നില്‍ സര്‍ക്കാര്‍; ചേരുവകളുടെ പട്ടിക പ്രദര്‍ശിപ്പിക്കേണ്ട; ഭക്ഷണ വില നിയന്ത്രണ ബില്ലുമില്ല

ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രിക്കാനുള്ള ഹോട്ടല്‍ ഭക്ഷണവില നിയന്ത്രണ ബില്ലിന് ജനിക്കും മുമ്പെ അന്ത്യം. ബില്‍ കൊണ്ടു വരുന്നതിനെതിരെ ശക്തമായി രംഗത്തെത്തിയ കേരള ഹോട്ടല്‍സ് ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷനു മുമ്പില്‍ സര്‍ക്കാര്‍ മുട്ടു മടക്കി. ഈ സമ്മേളന കാലത്ത് നിയമസഭയില്‍ അവതരിപ്പിക്കേണ്ട ബില്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സര്‍ക്കാര്‍ മാറ്റിവച്ചു. വിശപ്പടക്കാന്‍ ഹോട്ടലില്‍ കയറുന്ന സാധാരണക്കാരന് ഗുണം ലഭിക്കുന്ന ബില്ലാണ് ലോബികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അട്ടിമറിക്കപ്പെട്ടത്.
ഹോട്ടല്‍സ് ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ മുന്നോട്ടു വെക്കുന്ന ചില നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചും ബില്ലില്‍ കാര്യമായ മാറ്റം വരുത്തിയ ശേഷവും മാത്രമേ അവതരിപ്പിക്കുകയുള്ളു. അത് ഇനി മാസങ്ങള്‍ മാത്രം ആയുസുള്ള ഈ സര്‍ക്കാറിന്റെ കാലത്ത് നടക്കില്ല. ഇതോടൊപ്പം ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ചേരുവകളുടെ പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം കേരള ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി.വി.അനുപമ ഉത്തരവിട്ടിരുന്നു.
ഉത്തരവ് ലംഘിച്ചാല്‍ രണ്ടു ലക്ഷം രൂപ പിഴ ഈടാക്കുകയും സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദു ചെയ്യുകയും ചെയ്യും. എന്നാല്‍ ഉത്തരവ് ഇറങ്ങിയതല്ലാതെ താഴേത്തട്ടില്‍ ഒരിടത്തും ഇത് പ്രാവര്‍ത്തികമായിട്ടില്ല. ഈ ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ അനൗദ്യോഗിക നിര്‍ദ്ദേശം നല്‍കി കഴിഞ്ഞെന്നാണ് സൂചന.
അനുപമയുടെ ഉത്തരവുകള്‍ അനുസരിക്കേണ്ടതില്ലെന്നും അസോസിയേഷന്‍ തീരുമാനമെടുത്തിരുന്നു. സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ തന്നെ ഭിന്നാഭിപ്രായമാണ്. ഇതോടൊപ്പമാണ് ഹോട്ടലുകളില്‍ അമിതവില ഈടാക്കുന്നതിനെതിരെ സാധാരണക്കാരന് പ്രയോജനം ചെയ്യുന്ന ബില്ലും പൂഴ്ത്തി വെക്കുന്നത്. കേരളത്തിലെ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും വില്‍ക്കുന്ന ഭക്ഷണപദാര്‍്ത്ഥങ്ങളുടെ വില ഏകീകരിക്കാനുള്ള കേരള ഹോട്ടല്‍സ് ബില്ലിനാണ് കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നത്.
ബില്ലിലെ വ്യവസ്ഥയനുസരിച്ച് ഭക്ഷണവില ക്രമീകരണ അഥോറിറ്റി രൂപീകരിക്കും. ഹോട്ടലുകളിലെ രജിസ്‌ട്രേഷന്‍, ആഹാര പദാര്‍ത്ഥങ്ങളുടെ വില നിയന്ത്രണം തുടങ്ങിയവ അഥോറിറ്റിയുടെ ചുമതലയില്‍പെടും. ജില്ലാ ജഡ്ജിയോ ജില്ലാ ജഡ്ജിയാകാനുള്ള യോഗ്യതയുള്ള ആളോ ആയിരിക്കണം ചെയര്‍മാന്‍. സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ആറ് അനൗദോഗിക അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് അഥോറിറ്റി. അഥോറിറ്റി അംഗീകരിച്ച് പുറത്തിറക്കുന്ന വില വിവരപ്പട്ടികയനുസരിച്ച് മാത്രമേ ഹോട്ടലുകള്‍ക്ക് ഭക്ഷണം വില്‍ക്കാന്‍ കഴിയു.
ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കണമെന്നു ഹോട്ടല്‍ ഉടമകള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ അഥോറിറ്റിക്ക് മുന്‍കൂര്‍ അപേക്ഷ നല്‍കാം. ഒരു മാസത്തിനുള്ളില്‍ തീരുമാനം എടുക്കുന്ന വിധത്തിലാണ് ക്രമീകരണം. നിയമലംഘനം നടത്തുന്ന ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കും. രജിസ്റ്റര്‍ ചെയ്യാതെ നടത്തുന്നതും അമിത വില ഈടാക്കുന്നതുമായ ഹോട്ടലുകള്‍ക്ക് 5000 രൂപ പിഴയിടാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. അഥോറിറ്റിയുടെ ഉത്തരവുകള്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാടില്ല.
എന്നാല്‍ ആവശ്യം വന്നാല്‍ ഹോട്ടല്‍ ഉടമകള്‍ക്ക് സംസ്ഥാന ഫുഡ് കമ്മീഷനില്‍ അപ്പീല്‍ നല്‍കാം. കമ്മീഷന്റെ തീരുമാനം പ്രതികൂലമായാല്‍ ഉടമകള്‍ക്ക് സര്‍ക്കാറിന് അപ്പീല്‍ നല്‍കാനും കഴിയും. ബേക്കറികള്‍, തട്ടുകടകള്‍, ഫാസ്റ്റ് ഫുഡ് സെന്ററുകള്‍ എന്നിവയും ഹോട്ടലുകളുടെ പരിധിയില്‍ വരും. സ്റ്റാര്‍ ഹോട്ടലുകളും ഹെറിറ്റേജ് വിഭാഗങ്ങളും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയോ, കമ്പനികളുടേയോ ജീവനക്കാര്‍ക്കു വേണ്ടി നടത്തുന്ന ഹോസ്റ്റലുകളും കാന്റീനുകളും ഹോട്ടലുകളും പരിധിയില്‍ വരില്ല. ഹോട്ടലുകളുടെ നിലവാരം അനുസരിച്ചു മാത്രമേ ഈ ബില്ലിലെ വ്യവസ്ഥ പ്രകാരം ഭക്ഷണ വില നിശ്ചയിക്കാനാവു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha