വീണ്ടും പരീക്ഷ നടത്തിപ്പില്‍ അപാകത, ചോദ്യപേപ്പറിനൊപ്പം ഉത്തരവും

കേരള യൂണിവേഴ്‌സിറ്റിയുടെ ഇന്നലെ നടത്തിയ ബി. എ ഹിസ്റ്ററി മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറിനൊപ്പം ഉത്തരവും. മെയിന്‍ പേപ്പറായ എവലൂഷ്യന്‍ ഒഫ് ദി ഏര്‍ലി ഇന്ത്യന്‍ സൊസൈറ്റി ആന്‍ഡ് കള്‍ച്ചറിന്റെ പാര്‍ട്ട് ബിയിലെ 13,14 ചോദ്യങ്ങള്‍ക്കൊപ്പമാണ് ഉത്തരവും നല്‍കിയിരുന്നത്. രണ്ട് മാര്‍ക്ക് വീതമുള്ള ചോദ്യങ്ങളായിരുന്നു ഇവ. ചോദ്യങ്ങള്‍ക്കൊപ്പം ഉത്തരങ്ങളും കിട്ടിയ മിടുക്കന്മാര്‍ പരീക്ഷ തകര്‍ത്തെഴുതി. എന്നാല്‍ ഉത്തരങ്ങള്‍ ചോദ്യപോപ്പറില്‍ ആദ്യമായി കണ്ടവര്‍ അമ്പരെന്ന് എഴുതിയുമില്ലാ. യൂണിവേഴ്‌സിറ്റിയുടെ പരീക്ഷ നടത്തിപ്പിലുള്ള അപാകതയാണ് ഇത് ചൂണ്ടി കാണിക്കുന്നത്. ചോദ്യപോപ്പര്‍ തയ്യാറാക്കിയ ആളുടെ തലയില്‍ മുഴുവന്‍ ഉത്തരവാദിത്വവും കെട്ടിവച്ച് തടിയൂരാനാകും യൂണിവേഴ്‌സിറ്റിയുടെ ശ്രമം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha