ബിജു രാധാകൃഷ്ണന്‍പലതവണ വ്യക്തിഹത്യ ചെയ്തുവെന്ന് സരിത എസ്.നായര്‍; ഇത് സഹിക്കാനാവാതെ പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു

സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ തന്നെ പലതവണ വ്യക്തിഹത്യ ചെയ്തുവെന്ന് മറ്റൊരു പ്രതി സരിത എസ്.നായര്‍ പറഞ്ഞു. തന്നെ പലപ്പോഴും ബിജു മോശമായി ചിത്രീകരിച്ചുവെന്നും സരിത സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ മുമ്പാകെ മൊഴി നല്‍കി.
ബിജുവിന്റെ വ്യക്തിഹത്യ സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ താന്‍ പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും സരിത പറഞ്ഞു. ബിജുവുമായി കണ്ടുമുട്ടാനുണ്ടായ സാഹചര്യങ്ങളും സരിത കമ്മിഷന് മുമ്പില്‍ വിശദീകരിച്ചു. ദാമ്പത്യ ബന്ധം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ബിജു ഓരോ കാര്യങ്ങളും ചെയ്തിരുന്നതെന്നും സരിത പറഞ്ഞു..
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha