പ്രതിമാ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കില്ല, വെള്ളാപ്പള്ളി നടേശന്‍ ആര്‍. ശങ്കറിനെ ആര്‍.എസ്.എസുകാരനായി ചിത്രീകരിക്കുന്നുവെന്ന് ആര്‍. ശങ്കറിന്റെ കുടുംബം

പ്രതിമാ അനാച്ഛാദന വിവാദത്തില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ചുകൊണ്ട് ആര്‍. ശങ്കറിന്റെ കുടുംബം. പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങ് വിവാദമാക്കിയതില്‍ ദുഃഖമുണ്ടെന്ന് ശങ്കറിന്റെ മകന്‍ മോഹന്‍ ശങ്കര്‍ പറഞ്ഞു. ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും. പിതാവിനെ ആര്‍.എസ്.എസുകാരനായി ചിത്രീകരിക്കുന്നതില്‍ വേദനയുണ്ട്. മുഖ്യമന്ത്രിയെ ചടങ്ങില്‍ നിന്നും ഒഴിവാക്കിയത് ചിലരുടെ താത്പര്യം സംരക്ഷിക്കാനാണ്. മുഖ്യമന്ത്രിയെ അപമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നയാളായിരുന്നു ആര്‍. ശങ്കര്‍. അനാച്ഛാദനവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നില്‍ കറുത്ത കൈകളുണ്ടെന്നും മോഹന്‍ ശങ്കര്‍ സ്വകാര്യ ചാനലുകളോട് പ്രതികരിച്ചു. പിന്നാക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനും എസ്.എന്‍.ഡി.പി കൊല്ലം യൂനിയന്‍ പ്രസിഡന്റുമാണ് മോഹന്‍.
മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ പ്രതിമ ഇന്ന് ഉച്ചക്കുശേഷം കൊല്ലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അനാച്ഛാദനം ചെയ്യുന്നത്. ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതാണ് വിവാദത്തിന് കാരണമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha