ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് കൊണ്ടു പോയ നടപടിയില്‍ സോളാര്‍ കമ്മീഷന് ഹൈക്കോടതിയുടെ വിമര്‍ശം

ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് കൊണ്ടുപോയ നടപടിയില്‍ സോളാര്‍ കമ്മീഷന് ഹൈക്കോടതിയുടെ വിമര്‍ശം. കൊലക്കേസ് പ്രതിയെ കൊണ്ടു പോകുന്നതിനുള്ള മാനദണ്ഡങ്ങള്‍ കമീഷന്‍ പാലിച്ചില്ല. സെഷന്‍സ് കോടതി അനുമതിയില്ലാതെ പ്രതിയെ കൊണ്ടുപോയത് ന്യായീകരിക്കാനിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സോളാര്‍ ഇടപാടില്‍ പണം നഷ്ടപ്പെട്ട വ്യക്തി നല്‍കിയ സ്വകാര്യ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. സംസ്ഥാനത്തെ മന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയതില്‍ എന്താണ് തെറ്റെന്നും ജസ്റ്റിസ് കെമാല്‍പാഷ ഉള്‍പെട്ട മൂന്നംഗ ബെഞ്ച് ചോദിച്ചു.
ബിജു രാധാകൃഷ്ണനെ മാനദണ്ഡങ്ങള്‍ പാലിക്കാതെ തെളിവെടുപ്പിന് കൊണ്ടുപോയതിനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വിമര്‍ശിച്ചിരുന്നു. അതിനിടെ സോളാര്‍ കമീഷനില്‍ ഇന്ന് സരിത ഹാജരായി മൊഴി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha