മോഡിയുടെ സാന്നിധ്യത്തില്‍ സംയുക്ത സേനായോഗം നടന്നു

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സാന്നിധ്യത്തില്‍ കൊച്ചിയില്‍ സംയുക്ത സേനായോഗം നടന്നു. അറബിക്കടലില്‍ കൊച്ചി തീരത്തുനിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരിക്കുന്ന ഐ.എന്‍.എസ് വിക്രമാദിത്യയിലായിരുന്നു യോഗം.
രാവിലെ 9.40 മുതല്‍ ഉച്ചയ്ക്ക് ഒന്നേകാല്‍ വരെ നടന്ന യോഗത്തില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, കരസേനാ മേധാവി ദല്‍ബീര്‍ സിങ് സുഹാഗ്, വ്യോമേനാ മാധാവി ഏയര്‍ ചീഫ് മാര്‍ഷല്‍ അരുപ് റാഹ, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍.കെ. ധോവന്‍ എന്നിവര്‍ പങ്കെടുത്തു.
യോഗശേഷം ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ കൊച്ചി നാവിക ആസ്ഥാനത്ത് തിരിച്ചെത്തിയ മോദി ആര്‍. ശങ്കര്‍ പ്രതിമ അനാച്ഛാദന പരിപാടിയില്‍ പങ്കെടുക്കാന്‍ കൊല്ലത്തേക്ക് തിരിച്ചു. സംയുക്ത സേനാ യോഗത്തിന് മുന്നോടിയായി കൊച്ചി നാവിക ആസ്ഥാനത്ത് പ്രധാനമന്ത്രിക്ക് സേന സംയുക്ത ഗാര്‍ഡ് ഓഫ് ഓണര്‍നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha