പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലത്ത്

മുന്‍ മുഖ്യമന്ത്രിയും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന ആര്‍. ശങ്കറിന്റെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലത്തെത്തി. എറണാകുളത്തുനിന്ന് ആശ്രാമം ഹെലിപ്പാഡിലെത്തി. കലക്ടര്‍ എ. ഷൈനമോളുടെയും മേയര്‍ വി. രാജേന്ദ്രബാബുവിന്റെയും നേതൃത്വത്തില്‍ ഔദ്യോഗികമായി സ്വീകരിച്ചു. പ്രത്യേകം തയാറാക്കിയ പന്തലിലാണ് സമ്മേളനം. ശങ്കര്‍ പ്രതിമയുടെ അനാച്ഛാദനം പ്രധാനമന്ത്രി നിര്‍വഹിച്ചു. തനിക്ക് ഈ പുണ്യകര്‍മ്മം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിപാടി കഴിഞ്ഞാലുടന്‍ വൈകീട്ട് ആശ്രാമം മൈതാനത്തുനിന്ന് ഹെലികോപ്ടറില്‍ വര്‍ക്കലയിലേക്ക് തിരിക്കും. സന്ദര്‍ശനത്തിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള സുരക്ഷാചുമതല വഹിക്കുന്ന സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ് (എസ്.പി.ജി) ആറ് ദിവസമായി ക്യാമ്പ് ചെയ്യുന്നുണ്ട്. കോര്‍പറേഷന്റെ നേതൃത്വത്തില്‍ റോഡുകളുടെ അറ്റകുറ്റപ്പണിയും ശുചീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി. പ്രധാനമന്ത്രി കടന്നുപോകുന്ന പാതയുടെയും അദ്ദേഹം പങ്കെടുക്കുന്ന ചടങ്ങിന്റെയും സുരക്ഷാചുമതല സംസ്ഥാന പൊലീസിനാണ്. ഇന്റലിജന്‍സ് ബ്യൂറോ ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികളുടെ ഉദ്യോഗസ്ഥരും നഗരത്തിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha