സംസ്ഥാനവ്യാപകമായി വാഹന ഡീലര്‍മാരുടെ ഓഫീസുകളില്‍ ആര്‍.ഡി.ഒ റെയ്ഡ്; നിരവധി രേഖകള്‍ പിടിച്ചെടുത്തു

സംസ്ഥാന വ്യാപകമായി വാഹന ഡീലര്‍മാരുടെ ഓഫീസുകളില്‍ ആര്‍.ഡി.ഒ റെയ്ഡ് നടത്തുന്നു. ഓപ്പറേഷന്‍ \'ആന്റി ലൂട്ടിങ്\' എന്ന പേരിലാണ് റെയ്ഡ്. ഉപഭോക്താക്കളില്‍ നിന്ന് വന്‍ തുക അധികമായി ഈടാക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
വാഹന ഡീലര്‍മാര്‍ അധികമായി പണം ഈടാക്കുന്നതായുള്ള നിരവധി പരാതികള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് ലഭിച്ചിരുന്നു. ഇരുചക്ര വാഹന ഇടപാടില്‍ മാത്രം 120 കോടി രൂപ അധികമായി വാങ്ങുന്നതായി റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ട്. വാഹന രജിസ്‌ട്രേഷന്‍ ഇനത്തില്‍ പ്രതിവര്‍ഷം 320 കോടി രൂപയുടെ തട്ടിപ്പാണ് ഡീലര്‍മാര്‍ നടത്തിയിരുന്നത്. തട്ടിപ്പ് തെളിയിക്കുന്ന നിരവധി രേഖകള്‍ ഡീലര്‍മാരുടെ ഓഫീസുകളില്‍ നിന്നും പിടിച്ചെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha