കോടികള്‍ ഉണ്ടായിട്ട് അനുഭവിക്കാന്‍ യോഗമില്ലാതെ നിസാം, തനിക്കുള്ള ചിലവ് കാശ് കിട്ടുന്നില്ലെന്ന് നിസാം കോടതിയില്‍

ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിസാമിന് അയ്യായിരം കോടിയിലേറെ സ്വത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അനുഭവിക്കാന്‍ ഭാഗ്യമില്ലാതെ നിസാം ജയിലിലായി. വിയ്യൂര്‍ ജയിലിലാണ് നിസാമിപ്പോള്‍.
തനിക്ക് ചിലവിനുള്ള കാശ് കിട്ടിയിട്ട് കുറേ നാളായെന്നും അതിനാല്‍ ചിലവ് കാശ് കിട്ടുന്നതിന് ജയില്‍ സൂപ്രണ്ടിനെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിസാം കോടതിയില്‍ പരാതി നല്‍കി. നിസാമിന്റെ ആവശ്യം അനുവദിച്ച് കോടതി ചിലവ് തുക കൈപറ്റുന്നതിനായി ജയില്‍ സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.
വിചാരണയ്ക്ക് കോടതിയിലെത്തുന്നതിനാല്‍ തനിക്ക് ചിലവിനായി ആയക്കുന്ന മണിയോഡര്‍ തുക കൈപറ്റാനാകുന്നില്ലെന്നാണ് നിസാമിന്റെ പരാതി. അപേക്ഷയായാണ് നിസാം കോടതിയില്‍ പരാതി നല്‍കിയത്. ജയിലില്‍ താന്‍ ഇല്ലാത്തതിനാല്‍ തുക വന്ന് മടങ്ങുകയാണ്. കോടതിയിലേക്ക് മാറ്റാനോ, അതല്ല കാശ് കൈപറ്റാന്‍ മറ്റ് സാഹചര്യമൊരുക്കണമെന്നും നിസാം പരാതിയിലൂടെ ആവശ്യപ്പെട്ടു. വിയ്യുരില്‍ നിന്നും അയ്യന്തോള്‍ പോസ്‌റ്റോഫീസിലേക്ക് മാറ്റുന്നത് പ്രായോഗികമല്ലെന്നും അതിനാല്‍ തുക കൈപറ്റുന്നതിന് ജയില്‍ സൂപ്രണ്ടിനെ ചുമതലപ്പെടുത്തി കോടതി ഉത്തരവിട്ടു. സോപ്പ് ടൂത്ത്‌പേസ്റ്റ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പ്രതിമാസം 800 രൂപയാണ് കോടതി നിസാമിന് അനുവദിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha