ഗുരുവിന്റെ പേര് പറയാന്‍ മോഡിയ്ക്ക് യോഗ്യതയില്ലെന്ന് സുധീരന്‍

ഗുരുവിന്റെ പേരിലുള്ള യോഗത്തില്‍ പങ്കെടുക്കാനുള്ള അവകാശം മോദിക്കില്ല. മുഖ്യമന്ത്രിയെ ഒഴിവാക്കിയതിന് പിന്നിലുള്ള അജണ്ട വ്യക്തമാണെന്നും ആര്‍.എസ്.എസിന്റെ അടിമപ്പണി ചെയ്യുകയാണ് വെള്ളാപ്പള്ളിനടേശന്‍.
പ്രതിമാ അനാഛാദന പരിപാടിയെ സംഘപരിവാര്‍ പരിപാടിയായി മുദ്രകുത്തുകയാണ് വെള്ളാപ്പള്ളിയെന്നും സുധീരന്‍ ആരോപിച്ചു. ഇത് പൊറുക്കാനാകാത്ത തെറ്റാണെന്നും രാജവ്യാപകമായി ഉയരുന്ന പ്രതിഷേധമാണ് വെളളാപ്പള്ളിക്കുള്ള മറുപടിയെന്നും സുധീരന്‍ .
വിവാദങ്ങള്‍ക്കിടയില്‍ മുന്‍ മുഖ്യമന്ത്രിയും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന ആര്‍.ശങ്കറിന്റെ പൂര്‍ണകായ പ്രതിമ അനാവരണം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച കൊല്ലത്തെത്തി.
എറണാകുളത്തുനിന്ന് ഹെലികോപ്റ്ററില്‍ എത്തിയ പ്രധാനമന്ത്രി ഉച്ചയ്ക്ക് 3:05 ഓടെ ആശ്രാമം മൈതാനത്തെ ഹെലിപാഡില്‍ ഇറങ്ങി. മേയര്‍ വി.രാജേന്ദ്രബാബുവിന്റെയും കളക്ടര്‍ എ.ഷൈനാമോളുടെയും നേതൃത്വത്തില്‍ ഔദ്യോഗികമായി മോദിയെ സ്വീകരിച്ചു. പ്രതിമാനിര്‍മാണ കമ്മിറ്റിക്കുവേണ്ടി ജനറല്‍ കണ്‍വീനര്‍ എസ്.സുവര്‍ണകുമാര്‍ പ്രധാനമന്ത്രിക്ക് ബോക്കേ നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha