ഗുരുവിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിച്ച മഹത് വ്യക്തിയാണ് ശങ്കറെന്ന് പ്രധാനമന്ത്രി

ആര്‍. ശങ്കര്‍ എന്ന വ്യക്തി ജനപ്രതിനിധിയെന്ന നിലയില്‍ ചെയ്ത മഹത്തായ കാര്യങ്ങളുടെ പേരില്‍ ഇന്നും ജനഹ്യദയങ്ങളില്‍ ജീവിച്ചിരിക്കുന്ന വ്യക്തിയാണ് ശങ്കറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ശ്രീനാരായണ ഗുരുദേവന്‍ കണ്ട് സ്വപ്‌നമെന്താണോ , ഏത് സ്വപനം പൂവണിയണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നോ അതേ ആര്‍ദര്‍ശത്തിന് വേണ്ടി ജീവിച്ചുമരിച്ച വ്യക്തിയാണ് ആര്‍. ശങ്കര്‍.രാഷ്ട്രീയരംഗത്ത് പലവിധത്തിലുള്ള വിട്ടുവീഴച്ചകളും വേണ്ടിവരാറുണ്ട്.
അവരെ നാം പ്രയോഗിക രാഷ്ട്രീയക്കാര്‍ എന്ന് വിളിക്കും. എന്നാല്‍, ഈ പറയുന്ന പ്രയോഗിക രാഷ്ട്രീയത്തിന്റെ വക്താവാകാതെ ഗുരുദേവന്റെ ആദര്‍ശത്തിന് വേണ്ടിയായിരുന്നു ആര്‍ ശങ്കറിന്റെ ജീവിതമെന്നും മോഡി പറഞ്ഞു.
നമ്മളെ പോലുള്ള പിന്നോക്ക വിഭാഗക്കാരുടെ, പാവപ്പെട്ടവരുടെ വിദ്യാഭ്യാസപരവും സാമൂഹിമകപരവുമായ ജീവിത ഉന്നമനത്തിനുവേണ്ടി ജീവിച്ച ഈ വ്യക്തി നമ്മെ സംബന്ധിച്ചിടത്തോളം ഗുരുതുല്യനായ, ദൈവതുല്യനായ വ്യക്തിയാണ് അദ്ദേഹമെന്നും മോഡി കൂട്ടിച്ചേര്‍ത്തു. കൊല്ലത്ത് ആര്‍. ശങ്കറിന്റെ പ്രതിമ അനാവരണം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുകായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha