ഇന്നലെ അവര്‍ പട്ടേലിനെയെടുത്തു, ഇന്ന് ശങ്കറിനെയും, നാളെ മഹാത്മാഗാന്ധിയും, മോഡിക്കെതിരെ കോണ്‍ഗ്രസ്

ആര്‍ ശങ്കര്‍ മന്നത്ത് പത്മനാഭനുമായി ചേര്‍ന്ന് ഹിന്ദുമഹാമണ്ഡം തുടങ്ങിയ വ്യക്തിയാണന്ന് പ്രനാനമന്ത്രി നരേന്ദ്രമോഡി. പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയിലൂടെ ശങ്കറെ ആര്‍എസ്എസ്‌കാരനാക്കാനാണ് മോഡി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ആര്‍.ശങ്കറിനെ ആര്‍എസ്എസുകാരനാക്കാന്‍ ശ്രമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആരോപിച്ചു. നാളെ മഹാത്മ ഗാന്ധിയെയും അവര്‍ ആര്‍എസ്എസുകാരനാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ സാമൂഹികക്ഷേമ പരിപാടികള്‍ക്ക് തുടക്കമിട്ട കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ആര്‍.ശങ്കറിനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്തെ പ്രാര്‍ഥനാസംഗമത്തിലെ വികാരവും അതാണെന്നുമായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മറുപടി.
ആര്‍.ശങ്കറിന്റെ പ്രതിമ കൊല്ലത്ത് അനാവരണം ചെയ്യുന്ന ചടങ്ങ് അദ്ദേഹത്തെ അവഹേളിക്കുന്നതാക്കി മാറ്റിയെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. ഇതിനു കാരണക്കാര്‍ വെള്ളാപ്പള്ളിയും സംഘപരിവാറുമാണ്. കൊല്ലത്തെ ചടങ്ങ് എങ്ങനെയാണ് സ്വകാര്യ ചടങ്ങാകുമെന്നും അദ്ദേഹം ചോദിച്ചു. ശ്രീനാരായണ പ്രസ്ഥാനവും ആര്‍.ശങ്കറും ജനങ്ങളുടെ പൊതുസ്വത്താണ്. എസ്എന്‍ഡിപി യോഗവും എസ്എന്‍ ട്രസ്റ്റും വെള്ളാപ്പള്ളിയുടെ െ്രെപവറ്റ് ലിമിറ്റഡ് കമ്പനിയാക്കാന്‍ ശ്രമിക്കരുതെന്നും സുധീരന്‍ പറഞ്ഞു.
എന്നാല്‍ ആര്‍ ശങ്കര്‍ ജനങ്ങളുടെ മനസില്‍ ജീവിച്ചിരിക്കുന്നുവെന്ന് പറഞ്ഞാണ് കൊല്ലത്ത് ശങ്കര്‍ പ്രതിമ അനാശ്ചാതനം ചെയ്ത് പ്രധാനമന്ത്രി സംസാരിച്ച് തുടങ്ങിയത്. ഗുരു നല്‍കിയ സന്ദേശങ്ങള്‍്കകനുസരിച്ച് ജീവിച്ചയാളാണ് ശങ്കര്‍.പിന്നോക്കക്കാരന്‍ എന്ന രീതിയില്‍ ഇന്നും ശങ്കര്‍ അപമാനം നേരിടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha