ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത നേതാവായിരുന്നു ശങ്കര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി

ആര്‍.ശങ്കര്‍ പ്രതിമയുടെ അനാച്ഛാദനം പ്രധാനമന്ത്രി നിര്‍വഹിച്ചു. തനിക്ക് ഈ പുണ്യകര്‍മ്മം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വര്‍ഷം മാത്രമാണ് ഭരണത്തില്‍ ഇരുന്നത് എന്നിട്ടും ഇന്നും ജനങ്ങളുടെ മനസില്‍ അദ്ദേഹം ജീവിക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത നേതാവായിരുന്നു ശങ്കറെന്നും മോദി അനുസ്മരിച്ചു. ശങ്കറിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിനെ കടന്ന് ആക്രമിക്കുകയും ആര്‍. ശങ്കറിനെ ബി. ജെ. പിയുടെ ബന്ധുവായും ചിത്രകരിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത്. പിന്നോക്കക്കാര്‍ ഇന്നും അവഗണന നേരിട്ട് കൊണ്ടിരിക്കുകയാണ് അതിനാല്‍ വെള്ളാപ്പള്ളി നടേശന്റെ ആവശ്യങ്ങള്‍ ന്യയമാണെന്നും താനും ഇത്തരത്തിലുള്ള അവഗണന നേരിട്ടിട്ടിണ്ടെന്നും പ്രധാനമന്ത്രി കൂട്ടി ചേര്‍ത്തു.
പിന്നാക്കക്കാര്‍ക്ക് എന്തൊക്കെ വിവേചനവും അവഗണനയും അനുഭവിക്കേണ്ടി വരുന്നെന്ന് ആരും എന്നെ പഠിപ്പിക്കേണ്ട. കാരണം അതൊക്കെ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. പിന്നാക്കക്കാരുടെ ഉന്നമനത്തിന് ഏക പോംവഴി സാമൂഹ്യ പരിഷ്‌കര്‍ത്താവായ ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ പ്രവൃത്തിയില്‍ കൊണ്ടു വരിക എന്നതാണ്. കേരളത്തിന്റെ വികസനത്തിന് മാത്രമല്ല ലോകത്തിനാകമാനം ഗുരുദര്‍ശനങ്ങള്‍ എന്നും മുതല്‍ക്കൂട്ടാണെന്നും മോദി പറഞ്ഞു. പിന്നാക്ക വിഭാഗക്കാര്‍ക്ക് വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മിച്ചവരെ ഗുരുതുല്യനായാണ് കാണുന്നതെന്നും മോദി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha