കൊല്ലത്ത് ആര്‍. ശങ്കറിന്റെ പ്രതിമ മോഡി അനാച്ഛാദനം ചെയ്തു, പൂച്ചെണ്ടുകള്‍ നല്‍കി വെള്ളാപ്പള്ളി മോഡിയെ സ്വീകരിച്ചു

മുഖ്യമന്ത്രിയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന പരേതനായ ആര്‍. ശങ്കറിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. ചടങ്ങില്‍ പങ്കെടുക്കാന്‍ കൊല്ലത്തെത്തിയ പ്രധാനമന്ത്രിയെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ ഔദ്യോഗികമായി സ്വീകരിച്ചു.
എറാണാകുളത്തു നിന്നു ഹെലികോപ്റ്ററില്‍ എത്തിയ പ്രധാനമന്ത്രി ആശ്രാമം മൈതാനത്തെ ഹെലിപാഡില്‍ ഇറങ്ങി. തുടര്‍ന്നു ആശ്രാമം മൈതാനത്തുനിന്ന് ബുള്ളറ്റ് പ്രൂഫ് കാറില്‍ 10 മിനിട്ടുകൊണ്ടാണ് എസ്എന്‍ കോളേജിലെ ഉദ്ഘാടനവേദിയിലെത്തിയത്.
ചടങ്ങില്‍ നിന്നും ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ അദ്ദേഹം ചടങ്ങിനെത്തിയില്ല. മുഖ്യമന്ത്രിയെ ക്ഷണിച്ചശേഷെ ഒഴിവാക്കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ജനപ്രതിനിധകളും ചടങ്ങില്‍ നിന്നും വിട്ടു നിന്നു. എന്‍ കെ പ്രേമചന്ദ്രന്‍ എംപി, എം എ അസീസ് എംഎല്‍എ, പി കെ ഗുരുദാസന്ഡ എംഎല്‍എ തുടങ്ങിയവരാണ് ചടങ്ങ് ബഹിഷ്‌കരിച്ചത്. കൊല്ലം മേയര്‍ രാജേന്ദ്ര ബാബുവും ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha