റബ്ബര്‍ വിലയിടിവിനെതിരെ ഉപവാസം പ്രഖ്യാപിച്ച് പി.സി.ജോര്‍ജ് എം.എല്‍.എ

റബ്ബര്‍ വില കുത്തനെ ഇടിഞ്ഞ് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ റബ്ബര്‍ കര്‍ഷകരെ സംരക്ഷിക്കുവാന്‍ പി.സി.ജോര്‍ജ് എം.എല്‍.എ രംഗത്ത്. റബ്ബറിന്റെ മിനിമം വില 200 രൂപയാക്കുന്നതടക്കം റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്കു പരിഹാരം ആശ്യപ്പെട്ട് ഡിസംബര്‍ 28 ന് രാവിലെ 8 മുതല്‍ റബ്ബര്‍ ബോര്‍ഡ് ആസ്ഥാനത്തിന് മുന്നില്‍ കര്‍ഷകര്‍ക്കൊപ്പം ഉപവാസ സമരം നടത്തുമെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് ഒരു കിലോ റബ്ബറിന് 240 രൂപയായിരുന്നുവെങ്കില്‍ ഇന്ന് 95 രൂപയായി കുറഞ്ഞിരിക്കുന്നു. അതേ സമയം റബ്ബര്‍ ഉല്‍പ്പന്നങ്ങളുടെ വില അനുദിനം വര്‍ദ്ധിക്കുന്നു.കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നു നടത്തുന്നത് കര്‍ഷക ദ്രോഹ നടപടികളാണ്. റബ്ബര്‍ കാര്‍ഷികോല്‍പ്പന്നമല്ല. വ്യാവസായിക ഉല്‍പ്പന്നമായി പരിഗണിക്കുന്നിടത്തോളം കാലം ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിക്കാനാവില്ല. ഇക്കാര്യത്തില്‍ പ്രധാന മന്ത്രി നടത്തിയ യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രസ്താവനയില്‍ കര്‍ഷകര്‍ക്ക് പരക്കെ അമര്‍ഷമുണ്ട്.കഴിഞ്ഞ രണ്ടു വര്‍ഷമായി റബ്ബര്‍ ബോര്‍ഡ് ഒരു രൂപ പോലും സബ്‌സിഡി നല്‍കിയിട്ടില്ല.ഒരു വര്‍ഷം 40 കോടിയിലധികമാണ് സബ്‌സിഡി.
റബ്ബര്‍ബോര്‍ഡ് ആസ്ഥാനം കേരളത്തില്‍ നിന്ന് ആസാമിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ രണ്ടുവര്‍ഷമായി നടക്കുന്നു. ഇത് അനുവദിക്കാനാവില്ല. ആസ്ഥാനം കേരളത്തില്‍ നിലനിറുത്തുക, റബ്ബര്‍ബോര്‍ഡ് ചെയര്‍മാനെയും റബ്ബര്‍പ്രൊഡക്ഷന്‍ കമ്മീഷനെയും ഉടന്‍ നിയമിക്കുക, സബ്‌സിഡി ഉടന്‍ നല്‍കുക,അടച്ചുപൂട്ടിയ മൂന്ന് സോണല്‍ ഓഫീസുകള്‍ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടിയന്തരമായി നടപ്പാക്കണമെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha