ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക്ക് പാടില്ലെന്ന് ഹൈക്കോടതി

ശബരിമല ക്ഷേത്രത്തിലേയ്ക്കുളള ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്നത് കര്‍ശനമായി നിരോധിക്കണമെന്ന് ഹൈക്കോടതി. ഇതുസംബന്ധിച്ച് ഇതര സംസ്ഥാനങ്ങള്‍ക്കും കെട്ട് നിറയ്ക്കുന്ന ക്ഷേത്രങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കുമെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു.
ശബരിമലയെ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള ശ്രമം പൂര്‍ണമായി ഫലം കാണുന്നില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. സന്നിധാനം, തീര്‍ഥാടന പാത, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക്കിന് സമ്പൂര്‍ണ നിരോധനം ഉറപ്പാക്കണമെന്നും പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ നിരോധിക്കുന്നതിനൊപ്പം സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha