സാങ്കേതികത്തികവ് മെച്ചപ്പെടുത്തുന്നതിന് മുന്‍ഗണന: സേനകളുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാമന്ത്രി നരേന്ദ്ര മോദി

രാജ്യത്തിന്റെ സുരക്ഷ കാക്കുന്ന മൂന്നു സേനകള്‍ക്കും സാങ്കേതികത്തികവ് ഇനിയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സേനകളിലെ സാങ്കേതികത്തികവ് മെച്ചപ്പെടുത്തുന്നതിന് വേണം മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ സേനകളുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകരാജ്യങ്ങള്‍ എല്ലാം തന്നെ സൈനിക മേഖലയില്‍ സാങ്കേതികത്തികവ് സ്വായത്താമാക്കാന്‍ അതിവേഗം പ്രയത്‌നിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി ഡിജിറ്റല്‍വത്കരണം വ്യാപകമാക്കണം. ഇന്ത്യയ്ക്ക് മാത്രമായി ഡിജിറ്റല്‍വത്കരണത്തില്‍ നിന്ന് മാറി നില്‍ക്കാനാവില്ല. സാങ്കേതികത്തികവ് കൈവരിക്കുന്നതിന് വേണ്ടി സൈനികരുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ പോലും വിദേശ രാജ്യങ്ങള്‍ തയ്യാറാവുകയാണ്. ഇന്ത്യയും ആ പാത പിന്തുടരേണ്ടത് അനിവാര്യമായിരിക്കുകയാണെന്നും മോദി ചൂണ്ടിക്കാട്ടി.
പാകിസ്ഥാനുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു. അതിനാലാണ് ഇരു രാജ്യങ്ങളിലേയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചത്. അതിര്‍ത്തിയില്‍ ശാശ്വത സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha