കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി മോഡി ഡല്‍ഹിയിലേക്ക് മടങ്ങി, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമായിരുന്നു മടക്കം

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡല്‍ഹിക്ക് മടങ്ങി. തിരക്കിട്ട പരിപാടികള്‍ക്ക് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.
വിവാദങ്ങള്‍ക്കിടയിലും ആവേശകരമായ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് സംസ്ഥാനത്ത് ലഭിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ കൊച്ചിയില്‍ വ്യോമ സേന വിമാനത്താവളത്തില്‍ ഇറങ്ങിയ മോഡി ആദ്യം തൃശൂരിലേക്കാണ് പോയത്. തൃശൂരില്‍ സംഘടിപ്പിച്ച ബി.ജെ.പി സമ്മേളനത്തില്‍ മോഡി സംസാരിച്ചു.
ചൊവ്വാഴ്ച രാവിലെ കൊച്ചിയുടെ പുറംകടലില്‍ സേനാ തലവന്‍മാരുടെ സംയുക്ത യോഗത്തില്‍ അദ്ദേഹം പങ്കെടുത്തു. കൊച്ചി തീരത്ത് നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ ഐ.എന്‍.എസ് വിക്രമാദിത്യയില്‍ നടന്ന യോഗത്തില്‍ കരവ്യോമനാവിക സേന തലവന്‍മാരുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
കൊല്ലത്ത് ആര്‍. ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങായിരുന്നു മോഡിയുടെ ഇന്നത്തെ രണ്ടാമത്തെ പരിപാടി. കൊല്ലം എസ്.എന്‍ കോളജില്‍ സംഘടിപ്പിച്ച പ്രതിമ അനാച്ഛാദന ചടങ്ങ് കഴിഞ്ഞ് ശിവഗിരിയും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. കൊല്ലത്ത് പാര്‍ലമെന്റ് തടസപ്പെടുത്തുന്ന കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച പ്രധാനമന്ത്രി കൃത്യമായും രാഷ്ട്രീയ വിഷയങ്ങളിലൂന്നിയാണ് സംസാരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha