പരിഹസിക്കുന്നവര്‍ക്ക് സുരേന്ദ്രന്റെ മറുപടി, മോഡിയുടെ പ്രസംഗം ഒന്നും കേള്‍ക്കാന്‍ സാധിച്ചിരുന്നില്ല

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തൃശൂരിലെ പ്രസംഗത്തിനിടെ ഉണ്ടായ സംഭവങ്ങളില്‍ വിശദീകരണവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. മോഡിയുടെ പ്രസംഗം ഒന്നും കേള്‍ക്കാന്‍ സാധിച്ചിരുന്നില്ല. തുടക്കത്തില്‍ തന്നെ തെറ്റ് പറ്റിയെന്ന് മനസിലാവുകയും ചെയ്തു. തുടര്‍ന്ന് മൈക്ക് സ്റ്റാന്‍ഡ് അടുത്തേക്ക് നീക്കാന്‍ മോഡി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് ഇതിന് സാധിച്ചില്ല. തുടര്‍ന്ന് വി. മുരളീധരനോട് തര്‍ജമ നടത്താന്‍ താന്‍ തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞതായി ഒരു ഓണ്‍ലൈന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
മോഡി തന്നെ ശാസിച്ചു ഇറക്കിവിട്ടു എന്ന രീതിയില്‍ ഉള്ള പ്രചരണം ശരിയല്ല. അങ്ങനെ ഒന്നുമല്ല അവിടെ സംഭവിച്ചത്. ഞാന്‍ തന്നെ സ്വമേധയാ മാറി കൊടുക്കുയായിരുന്നു. എനിക്ക് ഏതെങ്കിലും തരത്തിലുള്ള ഇഗോ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇങ്ങനെ ചെയ്യില്ലായിരുന്നല്ലോ. അവിടെ സംഭവിച്ചത് ഏത് മനുഷ്യനും പറ്റുന്ന ഒരുതെറ്റാണ്. വി.ടി. ബല്‍റാം എംഎല്‍എ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത് എന്നെ ഉദ്ദേശിച്ചാണെന്ന് അറിയാം. അതിന് അദ്ദേഹത്തോട് മറുപടി പറയുന്നില്ല. സോഷ്യല്‍ മീഡിയയില്‍ എന്നെ അടിക്കാന്‍ ഒരു വടികിട്ടുമ്പോള്‍അവര്‍ അത് ഉപയോഗിക്കുന്നുവെന്നു മാത്രം. രാഷ്ട്രീയ പ്രവര്‍ത്തനം ആകുമ്പോള്‍ ഇതെല്ലാം സ്വാഭാവികമാണ്. ആരും വിമര്‍ശനത്തിന് അതീതരല്ല.
എനിക്ക് ഹിന്ദി അറിയില്ല എന്നു പറയുന്നത് ശരിയല്ല. മുന്‍പ് തിരുവനന്തപുരത്തും കാസര്‍കോടും മോദി വന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗം തര്‍ജമ ചെയ്തത് ഞാന്‍ ആയിരുന്നു. പിന്നീട് അമിത് ഷാ പാലക്കാട് വന്നപ്പോഴും ഞാന്‍ തന്നെയായിരുന്നു തര്‍ജമ ചെയ്തത്. ഇത്തവണ മോദി വരുമ്പോഴും പ്രസംഗം തര്‍ജമ ചെയ്യാന്‍ എന്നോട് ആവശ്യപ്പെടുകയായിരുന്നു. വളരെ ലളിതമായ ഹിന്ദിയാണ് മോഡി പ്രസംഗത്തില്‍ ഉപയോഗിച്ചത്. പക്ഷെ സ്‌റ്റേജിന്റെ മറ്റൈാരു വശത്തായതിനാല്‍ എനിക്ക് കേള്‍ക്കാന്‍ സാധിച്ചില്ല. പ്രസംഗം കൃത്യമായി കേള്‍ക്കുമോ എന്ന കാര്യത്തില്‍ നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു. ഇക്കാര്യം അവിടെയുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നുവെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha