കെപിസിസിയുടെ പ്രാര്‍ത്ഥനാ സംഗമത്തില്‍ ശങ്കറിന്റെ കുടുംബാംഗങ്ങള്‍ പങ്കെടുത്തു

കെപിസിസി നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ആര്‍.ശങ്കറിന്റെ പ്രതിമയ്ക്ക് മുന്നില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങളില്‍ ശങ്കറിന്റെ കുടുംബാംഗങ്ങള്‍ പങ്കെടുത്തു. കേരളം കണ്ട മികച്ച മുഖ്യമന്ത്രിയും പൊതുപ്രവര്‍ത്തകനുമായ ശങ്കറിനെ വിവാദങ്ങളിലേയക്ക് വലിച്ചിഴക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ശങ്കറിനെ ആര്‍എസ്എസുകാരനാക്കാനുള്ള ശ്രമാണ് നടക്കുന്നതെന്നും മോഹന്‍ ശങ്കര്‍ പറഞ്ഞു. ഇതിനുള്ള ഉദാഹരമാണ് ജന്മഭൂമിയില്‍ വന്ന ലേഖനമെന്നും അദ്ദേഹം പറഞ്ഞു. ഇത് തന്നെ വിഷമിപ്പിച്ചുവെന്നും മോഹന്‍ ശങ്കര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha