പാകിസ്ഥാനും ചൈനയുമായി ഇന്ത്യ അടുത്ത ബന്ധം ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി

പാകിസ്ഥാനും ചൈനയുമായി ഇന്ത്യ അടുത്ത ബന്ധം ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കൊച്ചി ആഴക്കടലില്‍ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ്. വിക്രമാദിത്യയില്‍ നടന്ന സേനാമേധാവികളുമായുളള ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇതിനായുളള ചര്‍ച്ചകള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അദൃശ്യ ശത്രു; അപ്രതീക്ഷിത ആക്രമണം\' എന്നതായിരുന്നു യോഗത്തിലെ ചര്‍ച്ചാ വിഷയം. തീവ്രവാദത്തെ ഇല്ലാതാക്കാനും അതിര്‍ത്തി മേഖലയില്‍ സ്ഥിരത നിലനിര്‍ത്താനും ശ്രമിക്കുമെന്നും മോഡി കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍വത്കരണത്തിലൂടെ സേനയിലെ അംഗസംഖ്യ കുറയ്ക്കണണെന്ന് മോഡി യോഗത്തില്‍ പറഞ്ഞു. സേനകളുടെ പ്രവര്‍ത്തനവും അതില്‍ വരുത്തേണ്ട മാറ്റങ്ങളും യോഗം ചര്‍ച്ച ചെയ്തു. കപ്പല്‍ ചെറിയ വേഗത്തില്‍ സഞ്ചാരിക്കുമ്പോഴായിരുന്നു ഈ നിര്‍ണായക ചര്‍ച്ച അതില്‍നടന്നത്. യോഗം നടക്കവെ വിക്രമാദിത്യയുടെ മുകളിലൂടെ സൈനിക വിമാനങ്ങള്‍ വട്ടമിട്ടു പറന്നു. അന്തര്‍വാഹിനികളടക്കമുളളവയുടെ സുരക്ഷാവലയത്തിലായിരുന്നു ചര്‍ച്ച നടന്നത്. നാവികസേനയുടെ അഭ്യാസപ്രകടനവും കൊച്ചിയില്‍ ഒരുക്കിയിരുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാക്കളുമായി കഴിഞ്ഞയാഴ്ച മോഡി ചര്‍ച്ച നടത്തിയിരുന്നു.
പ്രധാനമന്ത്രിക്കൊപ്പം പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍.കെ.ധോവന്‍, വ്യോമസേനാ മേധാവി അരൂപ് റാഹ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ താത്പര്യപ്രകാരമാണ് സൈനികയോഗം ഡല്‍ഹിക്കു പുറത്ത് നടത്തുന്നത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ചരിത്രദൗത്യം നാവികസേന ഏറ്റെടുക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha