പരാതിക്കാരിയെ വെട്ടിക്കൊന്ന കേസില്‍, പരാതിക്കാരിയുടെ ഭര്‍ത്താവ് മരിച്ചു... ജൂബി കൊല്ലപ്പെട്ടതിനു പിന്നാലെ ഷിനോ വിഷം കഴിഞ്ഞ് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു

പരാതിക്കാരിയെ വെട്ടിക്കൊന്ന കേസില്‍, പരാതിക്കാരിയുടെ ഭര്‍ത്താവ് മരിച്ചു. കോട്ടയം മണര്‍കാട് കാഞ്ഞിരത്തുംമൂട്ടില്‍ ഷിനോ മാത്യു ആണ് മരിച്ചത്.
മേയ് 19നാണ് ഷിനോയുടെ ഭാര്യ ജൂബി ജേക്കബിനെ (28) വീടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂബി കൊല്ലപ്പെട്ടതിനു പിന്നാലെ ഷിനോ വിഷം കഴിഞ്ഞ് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. ജൂബിയുടെ മരണത്തിനു പിന്നാലെ കുടുംബാംഗങ്ങള്‍ ഷിനോയ്‌ക്കെതിരെ ആരോപണം ഉന്നിയിച്ചിട്ടുണ്ടായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷിനോ പുലര്‍ച്ചെ നാലു മണിയോടെയാണ് മരിച്ചത്.
വിഷം കഴിച്ച് ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടായിരുന്നു. അവിടെനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്തശേഷം ചോദ്യം ചെയ്യാനിരിക്കെയാണ് മരണം സംഭവിച്ചത്.
അതേസമയം സമൂഹമാധ്യമങ്ങള്‍ വഴി പങ്കാളികളെ പരസ്പരം കൈമാറ്റം ചെയ്യുന്നതിനെതിരെ ഷിനോയ്‌ക്കെതിരെ ജൂബി പൊലീസില്‍ പരാതി നല്‍കിയിരുന്നതിനു പിന്നാലെയാണ് ജൂബിയെ വീടിനുള്ളില്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കരുതിക്കൂട്ടിയുള്ള കൊലപാതകമെന്നാണ് പൊലീസ് നിഗമനം.
"
https://www.facebook.com/Malayalivartha





















