ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷ 2023 ജൂണ്‍ 2 മുതല്‍ ജൂണ്‍ 9 വരെ... ട്രയല്‍ അലോട്ട്‌മെന്റ് ജൂണ്‍13 ന് , പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ 5 മുതല്‍

ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷ 2023 ജൂണ്‍ 2 മുതല്‍ ജൂണ്‍ 9 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ജൂണ്‍ 13 ആണ് ട്രയല്‍ അലോട്ട്മെന്റ് തീയതി. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 19 നാണ്. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് തീയതി 2023 ജൂലൈ 1. മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി 2023 ജൂലൈ 5 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണ്.
മുഖ്യ ഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി 2023 ആഗസ്ത് 4 ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്യും.
അതേസമയം ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ 99.70 ശതമാനമാണ് വിജയം. ജൂലൈ 5 മുതല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും.
ജൂണ്‍ 7 മുതല്‍ 14 വരെ സേ പരീക്ഷ നടത്തും. വിജയശതമാനത്തില്‍ 0.44 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിജയം കണ്ണൂരിലാണ്, 99.94 ശതമാനം. 68, 604 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു.
ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ് 98.41 ശതമാനം. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുള്ള മലപ്പുറം എടരിക്കോട് സ്‌കൂളിന് നൂറുമേനി വിജയം, 1876 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്. നൂറ് മേനി വിജയം നേടിയ സ്‌കൂളുകളുടെ എണ്ണത്തിലും വര്‍ദ്ധവനവുണ്ടായിട്ടുണ്ട്. അതേസമയം പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ 5 മുതല്‍ ആരംഭിക്കും
"
https://www.facebook.com/Malayalivartha





















