പങ്കാളിയെ പങ്കുവയ്ക്കല്‍ കേസ്, പരാതിക്കാരിയായ ഭാര്യയെ വെട്ടിക്കൊന്ന ശേഷം വിഷം കഴിച്ച് ചികിത്സയില്‍ കഴിയവേ ഭർത്താവും മരിച്ചു

കോട്ടയത്തെ പങ്കാളിയെ പങ്കുവയ്ക്കല്‍ കേസിലെ പ്രതി ഷിനോ മാത്യു മരിച്ചു. സംഭവത്തിലെ പരാതിക്കാരിയായ ഭാര്യയെ വെട്ടിക്കൊന്ന കേസിലും ഷിനോ പ്രതിയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മാരകവിഷം കഴിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെ നാലുമണിക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍വെച്ചാണ് മരിച്ചത്. കേസില്‍ ഷിനോയെ ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം ചോദ്യം ചെയ്യാനിരിക്കെയാണ് മരണം.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പങ്കാളി കൈമാറ്റ കേസിലെ പല നിര്‍ണായക വിവരങ്ങളും അന്ന് പുറത്തുവന്നത്. ഇതിന് ശേഷം ഭര്‍ത്താവുമായി അകന്ന് വീട്ടില്‍ കഴിയുകയായിരുന്നു. ഇതിന് പിന്നാലെ അകന്ന് കഴിയുകയായിരുന്ന ഭാര്യയെ കഴിഞ്ഞ 19-ന് ഷിനോ മണര്‍ക്കാട്ടെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം.
കഴുത്തില്‍ ആഴത്തിനുള്ള മുറിവേറ്റതാണ് മരണകാരണം. കത്തി ഉപയോഗിച്ച് കഴുത്തിലെ ഞരമ്പ് മുറിച്ചാണ് കൊലപാതകം നടത്തിയതെന്ന് കരുതുന്നു. രക്തം അമിതമായി വാര്‍ന്നുകിടന്ന നിലയിലായിരുന്നു. അന്നു വൈകീട്ടോടെ തന്നെ ഷിനോ വിഷം കഴിച്ച് ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. അവിടെവച്ച് പ്രതിയെ പോലീസ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha





















