കേരളത്തിലെ 19 തദ്ദേശ വാര്‍ഡില്‍ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്. രാവിലെ ആറിന് മോക്‌പോള്‍ നടത്തും. ബുധന്‍ രാവിലെ പത്തിനാണ് വോട്ടെണ്ണല്‍ നടക്കുക

കേരളത്തിലെ 19 തദ്ദേശ വാര്‍ഡില്‍ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും. ഒരുക്കം പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്. രാവിലെ ആറിന് മോക്‌പോള്‍ നടത്തും. ബുധന്‍ രാവിലെ പത്തിനാണ് വോട്ടെണ്ണല്‍.
ഒമ്പത് ജില്ലയിലായി രണ്ട് കോര്‍പറേഷന്‍, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്.തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, ദേശസാല്‍കൃത ബാങ്ക് ആറുമാസത്തിനകം നല്‍കിയ ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാവുന്നതാണ്.
16,009 പുരുഷന്മാരും 17,891 സ്ത്രീകളും ഉള്‍പ്പെടെ 33,900 വോട്ടര്‍മാരാണുള്ളത്. ആകെ 38 പോളിങ് ബൂത്ത്. പോളിങ് സാമഗ്രികള്‍ തിങ്കള്‍ പകല്‍ 12നകം സെക്ടറല്‍ ഓഫീസര്‍മാര്‍ അതത് ബൂത്തില്‍ എത്തിക്കും. പ്രശ്‌നബാധിത ബൂത്തുകളില്‍ വീഡിയോ ചിത്രീകരിക്കും. വോട്ടെണ്ണല്‍ ഫലം www.lsgelection.kerala.gov.in ല്‍ ലഭ്യമാകും.
"
https://www.facebook.com/Malayalivartha





















