ടാങ്കര്‍ വാനിലിടിച്ച് റഷ്യന്‍ വനിതയും പന്തളം കൗണ്‍സിലറും മരിച്ചു

തിരുവനന്തപുരത്തു നിന്ന് വിദേശ വിനോദ സഞ്ചാരികളുമായി വന്ന സ്‌കോര്‍പ്പിയോ കാറില്‍ ടാങ്കര്‍ ലോറി ഇടിച്ച് വിദേശ വനിതയും കാര്‍ െ്രെഡവറും പന്തളം നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലറുമായ പന്തളം സ്വദേശിയും മരിച്ചു.
കാറിലുണ്ടായിരുന്ന രണ്ട് വിദേശ വനിതകള്‍ക്ക് പരിക്കേറ്റു. റഷ്യന്‍ വിനോദ സഞ്ചാരിയായ പൊലിയക്കോവ ഇറിന (46), കാര്‍ െ്രെഡവ് ചെയ്തിരുന്ന കൗണ്‍സിലര്‍ ഉദയചന്ദ്രനുമാണ് മരിച്ചത്. എം. സി റോഡില്‍ കൊട്ടാരക്കര കലയപുരം സി. എസ്. ഐ പള്ളിക്ക് സമീപം ഇന്നലെ രാവിലെ ഏഴു മണിയ്ക്കായിരുന്നു അപകടം. റഷ്യക്കാരായ വലോ ഷൈന ഓള (45), മാലിക് ദിന (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പന്തളത്ത് വന്ന മൂന്ന് വനിതാ വിനോദ സഞ്ചാരികളുമായി തിരുവനന്തപുരത്ത് പോയി മടങ്ങിവരും വഴിയാണ് കാര്‍ അപകടത്തില്‍പെട്ടത്. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
എതിര്‍ ദിശയിലുള്ള കോഫി ഷോപ്പിലേക്ക് കയറാന്‍ കാര്‍ തിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് ടാങ്കര്‍ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടു പേര്‍ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ രണ്ട് വിനോദസഞ്ചാരികളെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊട്ടാരക്കര റൂറല്‍ എസ്. പി എസ്. ശശികുമാര്‍ അപകട സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha