Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

പന്തംകൊളുത്തി പ്രകടനം പികെ ശശിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാം;തീവ്രത അളക്കാന്‍ പികെ ശ്രീമതിയെക്കൂടി വിളിച്ചോ,ചിന്ത ജെറോം ഒരു പോസ്റ്റിട്ടു മലയാളി എടുത്തുടുത്തു,വാഴക്കുല ഐഡിയയും കൊണ്ട് വന്ന് പണി വാങ്ങും,ചിന്തേച്ചിക്ക് റിലേ പോയിട്ടുണ്ട്

01 JUNE 2023 07:41 PM IST
മലയാളി വാര്‍ത്ത

വാഴക്കുല ചിന്ത ജെറോം ഒരു പോസ്റ്റിട്ടു. പോസ്റ്റ് അസ്ഥാനത്തായാല്‍ എന്താണ് സംഭവിക്കുക, അത് തന്നെ സോഷ്യല്‍മീഡിയ എടുത്തുടുത്തു. ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ചിന്ത ജെറോം ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അഭിമാനങ്ങളെ അവഹേളിക്കുന്നവര്‍ക്കെതിരെ. പൊരുതുന്ന ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം. പോക്‌സോ പ്രതിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുക. പന്തം കൊളുത്തി പ്രകടനം. ഡിവൈഎഫ്‌ഐ ഇതായിരുന്നു പോസ്റ്റ്. ആ ബെസ്റ്റ് ആരാ ഈ പറയുന്നതെന്ന് ഓര്‍ക്കണേ. പാര്‍ട്ടി ഓഫീസിലിട്ട് വനിത നേതാവിനെ പീഡിപ്പിക്കാന്‍ നോക്കിയ പികെ ശശിയെ കെടിഡിസി ചെയാര്‍മാനാക്കി സ്ഥാനക്കയറ്റം കൊടുത്ത ടീംസ് തന്നെ ഇത് പറയണം. നിങ്ങള്‍ തന്നെ ബ്രിജ് ഭൂഷണെതിരെ പന്തം കൊളുത്തി പ്രകടനം നടത്തണം. ഹോ എജ്ജാതി സ്ത്രീ സംരക്ഷണമെടേ. ബ്രിജ് ഭൂഷണെന്ന ക്രിമിനലിനെതിരെ നടപടി വേണം, നടപടി എടുത്തില്ലെങ്കില്‍ അത് കേന്ദ്ര സര്‍ക്കാര്‍ ഗുസ്തി താരങ്ങളോട് ഈ രാജ്യത്തെ ഓരോ പെണ്‍കുട്ടികളോടും ചെയ്യുന്ന അനീതി തന്നെയാണ്. പക്ഷെ ഉപദേശിക്കാന്‍ അര്‍ഹതയുള്ളവര്‍ ഉപദേശിക്കണം. അല്ലെങ്കില്‍ ഇതുപോലെ എയറില്‍ കേറേണ്ടി വരും.

നിങ്ങളുടെ കൂട്ടത്തിലെ ഒരു വനിത നേതാവിനെയാണ് പികെ ശശി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. അന്ന് എവിടെ ആയിരുന്നു ചോരത്തിളപ്പുള്ള ഡിവൈഎഫ്‌ഐക്കാര്‍. ശശിക്കെതിരെ പരാതി കൊടുത്ത ആ പെണ്‍കുട്ടിയെ വേട്ടയാടുകയായിരുന്നു ഈ പാര്‍ട്ടി. പികെ ശ്രീമതി ഉള്‍പ്പെടെ ഇടപെട്ട് പീഡന പരാതി ഒതുക്കാന്‍ ഒത്തുകളിച്ചു. ശ്രീമതിക്ക് പിന്നെ സഖാക്കളുടെ പീഡന കഥകള്‍ ഒതുക്കലാണല്ലോ പണി.
ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതിയാണ് മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫിസില്‍ വച്ച് എംഎല്‍എ തനിക്കെതിരെ അതിക്രമത്തിനു ശ്രമിച്ചെന്നു പരാതിപ്പെട്ടത്.

തനിക്ക് ഒരു കോടി രൂപയും ഡിവൈഎഫ്‌ഐയില്‍ ഉന്നത സ്ഥാനവും വാഗ്ധാനം ചെയ്തുവെന്നു പരാതിക്കാരി വ്യക്തമാക്കി. സിപിഎം നേതൃത്വത്തിനു നല്‍കിയ പരാതിയിലാണ് പെണ്‍കുട്ടി ഇത് വ്യക്തമാക്കിയത്. എംഎല്‍എ ഫോണിലൂടെ അശ്ലീലസംഭാഷണം നടത്തിയെന്നും പരാതിക്കാരി പറഞ്ഞു. ഇതിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം യുവതി നല്‍കി. പാര്‍ട്ടിയിലെ ഉന്നതര്‍ക്കെല്ലാം പെണ്‍കുട്ടി പരാതി നല്‍കി. ആരും അനങ്ങിയില്ല. ശശിക്കെതിരെ യുവതി വനിതാ പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടേറിയറ്റിലെ ചില പ്രമുഖ നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയെടുക്കാഞ്ഞതിനെത്തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കു പരാതി ഇമെയിലായി അയച്ചു. ഇത് മാധ്യങ്ങളില്‍ വലിയ വാര്‍ത്ത ആയതോടെ നടപടിയെടുക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിക്കു കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് കാരണംകാണിക്കല്‍ നോട്ടിസ് നല്‍കാന്‍ സിപിഎം കേന്ദ്രനേതൃത്വം സംസ്ഥാന സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിരുന്നു. എംഎല്‍എയ്ക്ക് എതിരായ പരാതി രണ്ടംഗ സംസ്ഥാന സെക്രട്ടേറിയറ്റ് ഉപസമിതി അന്വേഷിക്കണമെന്നും അംഗങ്ങളില്‍ ഒരാള്‍ വനിതയായിരിക്കണമെന്നും നിര്‍ദേശിച്ചു. എല്ലാം വെറും പ്രഹസനം മാത്രമായിരുന്നു. ഒടുവില്‍ മുഖം രക്ഷിക്കാന്‍ വേണ്ടി മാത്രം സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് നടന്നതോ പൂര്‍വ്വാധികം ശക്തിയോടെ ശശി തിരികെ വന്നു. കെടിഡിസി ചെയാര്‍മാന്‍ സ്ഥാനം കൊടുത്ത് പാര്‍ട്ടി ശശിയെ വാഴിച്ചു. നല്ല മാതൃക. നല്ല സ്ത്രീ സുരക്ഷ. ഈ അനീതിക്കെതിരെ എന്തുകൊണ്ട് ഡിവൈഎഫ്‌ഐയും ചിന്താ ജെറോമും പന്തംകൊളുത്തി പ്രതിഷേധിച്ചിലല്. അപ്പോള്‍ നിങ്ങളുടെ നേതാക്കന്മാര്‍ക്ക് എന്ത് തെമ്മാടിത്തരവും കാണിക്കാം അല്ലെ.

ചിന്താ ജെറോമിനോട് ശശി മാത്രമല്ല എത്രയോ പീഡന വീരന്മാര്‍ നിങ്ങളുടെ പാര്‍ട്ടിയില്‍ തന്നെയുണ്ട്. പിന്നെ വാളയാറില്‍ ഈ സര്‍ക്കാര്‍ കാണിച്ച അനീതി കേരളം ഇന്നും മറന്നിട്ടില്ല. രണ്ട് പിഞ്ച് കുഞ്ഞുങ്ങളെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയവന്മാരെ രക്ഷിക്കാന്‍ വൃത്തികെട്ട നാടകം കളിച്ച ടീംസ്. കേസില്‍ തെളിവ് നശിപ്പിച്ച് പ്രതികളെ ഊരാന്‍ നാറിയ കളി കളിച്ച പോലീസുകാരനെ സ്ഥാനക്കയറ്റം നല്‍കി വാഴിച്ച നെറികെട്ട സര്‍ക്കാര്‍. പിന്നെ എത്രയോ പീഡന വീരന്മാര്‍ നിങ്ങളുടെ പാര്‍ട്ടിയിലുണ്ട്. പിന്നെ പാര്‍ട്ടിയിലെ വനിതകളെ പീഡിപ്പിച്ചാലും നിങ്ങള്‍ അനങ്ങില്ല. കൂടിപ്പോയാല്‍ പാര്‍ട്ടി അന്വേഷിക്കും പിന്െ പീഡനത്തിന്റെ തീവ്രത നോക്കിയല്ലെ നടപടി എടുക്കുള്ളു. ഡിവൈഎഫ്‌ഐയുടെ പന്തംകൊളുത്തി പ്രകടനം ശശിയെക്കൊണ്ട് തന്നെ ഉദ്ഘാടനം ചെയ്യിക്കണം കേട്ടോ. സ്വന്തം നേതാക്കള്‍ സ്വന്തം വനിത നേതാക്കളെ പീഡിപ്പിച്ചാല്‍ അത് അന്വേഷിക്കാന്‍ സ്വന്തമായ് കോടതി ഉള്ള ഒരേ ഒരു പാര്‍ട്ടി ഇവരുടേതാണ്.

ലൈംഗികാതിക്രമ പരാതിയില്‍ പുറത്താകുന്ന ആദ്യത്തെ ആളായിരുന്നില്ല പികെ ശശി. ശശി മുതല്‍ ശശി വരെ അതാണ് പീഡനത്തില്‍ സിപിഎമ്മിലെ കണക്ക്. പുറത്തായവരെല്ലാം പാര്‍ട്ടിയിലെ ഉന്നത നേതാക്കളാണ്. ഇകെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ച പി ശശി പാര്‍ട്ടിയില്‍ നിന്ന് പുറത്തായത് എങ്ങനെയാ.പാര്‍ട്ടിയിലെ എംഎല്‍എയുടെ മകളോട് അപമര്യാദയായി പെരുമാറിയ സംഭവം. പരാതിക്കാര്‍ പരസ്യമായ നടപടിക്ക് മുതിരും എന്ന ഘട്ടമെത്തുന്നത് വരെ പാര്‍ട്ടി ശശിയെ സംരക്ഷിച്ചിരുന്നു. സിപിഎമ്മിനെ ഇപ്പോഴും വേട്ടയാടി കൊണ്ടിരിക്കുന്ന വിവാദമാണ് ഒളി ക്യാമറി വിവാദം. സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലും ഒരു അഭിഭാഷകയും തമ്മിലുള്ള ബന്ധം ഒളിക്യാമറയില്‍ പകര്‍ത്തി ഒരു സംഘം ജില്ലാ കമ്മിറ്റി നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിന് കൈമാറുകയായിരുന്നു. പി ശശിയെ പുറത്താക്കിയ രീതിയാലിയിരുന്നു ഗോപി കോട്ടമുറിക്കലിനെയും പുറത്താക്കയത്. വടക്കാഞ്ചേരിയില്‍ സിപിഎം നേതാവും നഗരസഭാ കൗണ്‍സിലറുമായ പിഎന്‍ ജയന്തനെതിരെയാണ് ലൈംഗിക പീഡനം ആരോപണം ഉയര്‍ന്നത്. ബിനീഷ് എന്ന സിപിഎം അംഗത്തിനെതിരെയും ആരോപണമുണ്ടായിരുന്നു. യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. നേതാക്കള്‍ തന്റെ വീട്ടുകാരെ അടക്കം ഭീഷണിപ്പെടുത്തുന്നതായും യുവതി ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ജയന്തനെതിരെ സിപിഎം നടപടിയെടുത്തത്. പോലീസ് നടപടി ശക്തമാക്കുന്ന സാഹചര്യത്തിലായിരുന്നു പാര്‍ട്ടി നടപടി. ഇരിങ്ങാലക്കുടിയില്‍ ഡിവൈഎഫ്‌ഐ നേതാവ് യുവതിയെ അപമാനിച്ചെന്ന വിവാദവും പാര്‍ട്ടി ഏറെ തലവേദന ഉണ്ടാക്കിയിരുന്നു. എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. ഈ യുവതി ഡിവൈഎഫ്‌ഐ ഭാരവാഹി കൂടിയാണ്. നേതൃത്വത്തോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് യുവതി ആരോപിച്ചിരുന്നു. ജീവന്‍ ലാല്‍ എന്ന നേതാവ് തന്നെ കടന്നു പിടിക്കുകയും അശ്ലീല ചുവയോടെ സംസാരിച്ചെന്നുമാണ് ഇവര്‍ ഉന്നിയിച്ചത്. അതേസമയം ഇയാളെ പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി പുറത്താക്കുകയായിരുന്നു. തുടങ്ങി എത്രയോ പീഡന കഥകള്‍. ഇതിലെ നേതാക്കന്മാരെ സംരക്ഷിക്കുകയാണ് ഈ പാര്‍ട്ടി ചെയ്തത്. ആദ്യം ഇവര്‍ക്കെതിരെയൊക്കെ ഡിവൈഎഫ്‌ഐക്കാര്‍ പന്തംകൊളുത്തി പ്രകടനം നടത്ത്.

പിന്നെ ഡല്‍ഹിയിലെ ഗുസ്തി താരങ്ങളുടെ സമരം. ബ്രിജ് ഭൂഷണെതിരെ നടപടി ഉണ്ടായേ മതിയാൂ. നമ്മുടെ കായിക താരങ്ങളെ തെരുവിലിട്ട് തല്ലുന്നത് ഈ രാജ്യം ലോകത്തിന് മുന്നില്‍ തലകുനിച്ച് പോകുന്നതിന് തുല്യമാണ്. നടപടി ഉണ്ടാകണം ബ്രിജ് ഭൂഷണെ സംരക്ഷിക്കുന്ന നിലപാട് കേന്ദ്രം സ്വീകരിക്കരുത്. സ്ത്രീ സുരക്ഷ പറയുന്നവര്‍ ഇരട്ടത്താപ്പ് കാണിക്കരുത്. ഇനിയും അവരുടെ അഭിമാനത്തെ ചോദ്യം ചെയ്യരുത്. ഗുസ്തി താരങ്ങള്‍ക്കൊപ്പം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈയിലെ ചൂടിന് ആശ്വാസമേകി അപ്രതീക്ഷിത മഴ ...  (45 minutes ago)

യുവതി തൂങ്ങി മരിച്ച നിലയിൽ...  (1 hour ago)

തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ്.....  (1 hour ago)

എസ്ഐടി അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തൽ...  (1 hour ago)

ബീഗം ഖാലിദ സിയുടെ താരിഖ് റഹ്മാൻ മകൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണൽ പാർട്ടിക്ക് പിന്തുണയറിയിച്ച്  (2 hours ago)

അവസാന ബജറ്റ് ഈ മാസം 29 ന് അവതരിപ്പിച്ചേക്കും...  (2 hours ago)

ജനുവരി 1 മുതൽ വില വർധന പ്രാബല്യത്തിൽ  (2 hours ago)

പുതുവർഷത്തിൽ പറന്നുയരാനൊരുങ്ങി ശംഖ് എയർലൈൻസ്  (2 hours ago)

ഗവ. ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രണ്ടുപേർ  (3 hours ago)

കെട്ടിടം പൂർണമായും കത്തിനശിച്ചു...  (3 hours ago)

പുലർച്ചെ മുതൽ തീർഥാടകരുടെ വലിയ ഒഴുക്ക്...  (3 hours ago)

കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്...  (4 hours ago)

സ്വർണവിലയിൽ വർദ്ധനവ്  (4 hours ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം...  (5 hours ago)

വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു...  (5 hours ago)

Malayali Vartha Recommends