പിടിവിടാതെ സര്‍ക്കാര്‍... മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആയതുകൊണ്ടാണ് ജേക്കബ് തോമസ് ഇപ്പോഴും ഡിജിപിയായി തുടരുന്നതെന്ന് മന്ത്രി മഞ്ഞളാംകുഴി അലി

ഡിജിപി ജേക്കബ് തോമസിനെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി മന്ത്രി മഞ്ഞളാംകുഴി അലി. എല്ലാവരും പറയുന്നത് സര്‍ക്കാര്‍ ഡിജിപിയെ വേട്ടയാടുകയാണെന്നും, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജേക്കബ് തോമസാണ് സര്‍ക്കാരിനെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആയതുകൊണ്ടാണ് ജേക്കബ് തോമസ് ഇപ്പോഴും ഡിജിപിയായി തുടരുന്നത്. താനായിരുന്നു മുഖ്യമന്ത്രി എങ്കില്‍ ഡിജിപി ഇപ്പോള്‍ വീട്ടില്‍ ഇരുന്നേനെ, ജേക്കബ് തോമസിനെതിരെ വിമര്‍ശനവുമായി മഞ്ഞളാംകുഴി അലി
നിയമസഭയുടെ ചോദ്യോത്തരവേളയിലാണ് മഞ്ഞളാംകുഴി അലി കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്.
ആരുടെയോ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ജേക്കബ് തോമസ് പ്രവര്‍ത്തിക്കുന്നതെന്നും, ഫയര്‍ഫോഴ്‌സിലെ നടപടി ക്രമങ്ങളൊന്നും കാര്യമായി പഠിക്കാതെയാണ് ജേക്കബ് തോമസിന്റെ വിമര്‍ശനങ്ങളെന്നും മഞ്ഞളാംകുഴി അലി കൂട്ടിച്ചേര്‍ത്തു.
നേരത്തെ വീക്ഷണം ജേക്കബ് തോമസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച കൊണ്ട് മുഖപത്രം എഴുതിയിരുന്നു. സര്‍ക്കാരിനെ ഇടവിടാതെ വിമര്‍ശിച്ച് കൊണ്ടിരിക്കുന്ന ജേക്കബ് തോമസ് സര്‍ക്കരിന് തല വേദനയായി മാറികൊണ്ടിരിക്കുകയാണ്. നടപടിക്കൊരുങ്ങിയെങ്കിലും ജേക്കബ് തോമസിന്റെ ജനപിന്തുണയെ പേടിച്ച് സര്‍ക്കാര്‍ പിന്‍വാങ്ങുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha