മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാത്തത് നാളെ വിശദീകരിക്കും വെള്ളാപ്പള്ളി നടേശന്‍

മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പങ്കെടുപ്പിക്കാത്തത് എന്തുകൊണ്ടെന്ന് നാളെ വിശദീകരിക്കുമെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇക്കാര്യത്തിലുള്ള വിശദീകരണം നാളെ വാര്‍ത്താ സമ്മേളനം നടത്തി വിശദീകരിക്കും. ചടങ്ങിലേയ്ക്ക് മുഖ്യമന്ത്രി വരില്ലെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും അത് എന്തുകൊണ്ടെന്നും നാളെ വ്യക്തമാക്കാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി വിട്ടു നില്‍ക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ട സംഭവം വന്‍ വിവാദമായിരുന്നു. എന്നാല്‍, ഇതിന് വ്യക്തമായ കാരണമുണ്ടെന്നും അത് വെളിപ്പെടുത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ ക്ഷണിക്കാത്തതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പങ്കെടുത്ത പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്നും ആര്‍.ശങ്കറിന്റെ മക്കള്‍ ഉള്‍പ്പെടെ വിട്ടു നിന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha