ചിറ്റാറില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

ചിറ്റാര്‍ ഊരാമ്പാറയ്ക്കു സമീപം സ്വകാര്യ ബസ് കുഴിയിലേക്കു മറിഞ്ഞു. നിരവധിപേര്‍ക്കു പരിക്ക്. കോട്ടയത്തു നിന്ന് ആങ്ങമൂഴിക്കു പോയ ചമ്പക്കര ബസാണ് നിയന്ത്രണംവിട്ട് അഗാധഗര്‍ത്തത്തിലേക്കു മറിഞ്ഞത്. പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗുരുതരമായി പരിക്കേറ്റ നാലുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. രക്ഷാപ്രവര്‍ത്തനം വൈകിയത് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചതായി ആക്ഷേപമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha