എന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ല... ഒരുലക്ഷത്തിന് 400 രൂപ വട്ടിപ്പലിശ ദിവസവും നല്‍കി; എല്ലാം കൊടുത്തിട്ടും അവര്‍ വെറുതേ വിടുന്നില്ല

മാഫിയാ സംഘങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലന്നും നടന്‍ വിജയകുമര്‍. പലിശ ലോബിയുടെ ഇരയാണ് താന്‍. ആരേയും തട്ടിക്കുകയോ വെട്ടിപ്പ് നടത്തുകയോ ചെയ്തില്ല. എന്നാല്‍ കൊള്ളപ്പലിശക്കാര്‍ ഭീഷണിയുമായി തനിക്ക് പിന്നാലെയുണ്ട്. ഒരു ഓണ്‍ ലൈനിലൂടെയാണ് നടന്‍ തന്റെ അനുഭവം പങ്കുവച്ചത്.
പള്ളിയില്‍ എല്ലാ ഞായാറാഴ്ചയും പോകുന്ന വ്യക്തിയാണ് ഞാന്‍. രാവിലെ പള്ളിയില്‍ പോകാനായി പാലാരിവട്ടത്ത് എത്തിയപ്പോള്‍ മൂന്നംഗ സംഘം എയുവിയില്‍ എത്തി. കത്തിയുള്‍പ്പെടുള്ള മരാകായുധവും ഉണ്ടായിരുന്നു. ഇവരെ ഞാന്‍ നേരിട്ടു. നാട്ടുകാര്‍ ഓടിക്കൂടി. പൊലീസിനെ അറിയിക്കണമെന്ന് പറഞ്ഞു. അവര്‍ എന്റെ ഫോണില്‍ നിന്ന് 100 ഡയല്‍ ചെയ്തു. അങ്ങനെ പൊലീസ് എത്തി. അവരെ സ്‌റ്റേഷനില്‍ കൊണ്ടു പോയി. എന്റെ പരാതിയിന്മേല്‍ കേസുമെടുത്തു. പിന്നീട് ജാമ്യത്തിലും പോയി. അല്ലാതെ ഞാന്‍ ആരേയും ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ല.
മൂന്ന് ഗുണ്ടകളാണ് എന്നെ ആക്രമിക്കാന്‍ വന്നത്. ഗോള്‍ഡ് പാലസ് എന്ന സ്വര്‍ണ്ണ പണയ സ്ഥാപനത്തിന്റെ മുതലാളി മുജീബ്, സഹോദരന്‍, അയാളുടെ ബന്ധു എന്നിരായിരുന്നു ഗുണ്ടകള്‍. വട്ടിപ്പലിശയ്ക്ക് അവരില്‍ നിന്ന് പണം വാങ്ങി കുടുങ്ങിയവനാണ് ഞാന്‍. ഒരു ലക്ഷം രൂപയ്ക്ക് നാന്നൂറ് രൂപ വീതം വര്‍ഷങ്ങള്‍ കൊടുത്തു. പണവും നല്‍കി. എന്നിട്ടും കൊള്ളപ്പലിശക്കാര്‍ വെറുതേ വിട്ടില്ല. അങ്ങനെ എറണാകുളം റേഞ്ച് ഐജിയായിരുന്ന അജിത് കുമാര്‍ സാറിന് പരാതി നല്‍കി. അദ്ദേഹം ഇവരെ വിളിച്ച് താക്കീത് ചെയ്തു വിട്ടു. വിഴിഞ്ഞത്തെ വീട്ടിലെത്തിയും ഇവര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് വിഴിഞ്ഞം പൊലീസിലും പരാതി നല്‍കി.
ഇവരാണ് പാലാരിവട്ടത്തും ആക്രമണം നടത്തിയത്. വാദിയാണ് ഞാന്‍. അല്ലാതെ പ്രതിയല്ല. എനിക്കെതിരെ കേരളത്തില്‍ ഒരിടത്തും കേസുകൊന്നുമില്ല. സംവിധായകനെ തട്ടിക്കൊണ്ട് പോയെന്നും പരാതികളില്ല. വ്യാജ സ്വര്‍ണ്ണ നിര്‍മ്മാണത്തിനും കോടതിയില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. ആരെങ്കിലും എന്തെങ്കിലും കേസ് നല്‍കിയിട്ടുണ്ടെങ്കില്‍ ഹൈക്കോടതി ആ കേസ് ക്വാഷ് ചെയ്തിട്ടുമുണ്ട്. എനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കിയ പൊലീസിനെതിരെ ഞാന്‍ നല്‍കിയ പരാതി ഇപ്പോഴുമുണ്ട്. ഈ കേസ് പരിശോധിക്കുന്നുവെന്നാണ് ഡിജിപി സെന്‍കുമാര്‍ സാര്‍ പറഞ്ഞിട്ടുള്ളത്‌വിജയകുമാര്‍ വിശദീകരിക്കുന്നു.
അനാര്‍ക്കലിയെന്ന സിനിമയില്‍ ചെറിയൊരു വേഷത്തില്‍ എത്തുന്നുണ്ട്. അത് മനോഹരമാണെന്ന് വിളിച്ചു പറയുന്നവരുമുണ്ട്. അതിനിടെയാണ് ഈ സംഭവങ്ങള്‍ ഉണ്ടായത്. തനിക്കെതിരെ ചില മാദ്ധ്യമങ്ങള്‍ വളരെക്കാലമായി വാര്‍ത്തകള്‍ നല്‍കുന്നു. അതിന് പിന്നിലുള്ള കാരണം തനിക്ക് അറിയില്ല. നൂറു ശതമാനം ദൈവ വിശ്വാസത്തോടെയാണ് ജീവിക്കുന്നത്. ബിഷപ്പും ഐഎഎസുകാരും അടക്കമുള്ള ബന്ധുബലം തനിക്കുണ്ട്. എന്നാല്‍ ഇതൊന്നും ഒരിടത്തും ഉപയോഗിക്കാറില്ല. ദൈവത്തിന്റെ കരുണകൊണ്ട് സത്യം മാത്രമേ ജയിക്കുവെന്ന് പൂര്‍ണ്ണ വിശ്വാസമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha