മനോരമ, മാത്രൃഭൂമി, ദേശാഭിമാനി പത്രങ്ങളുടെ റിപ്പോര്‍ട്ടര്‍മാരെയും ഉടമയെയും സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിസാം കോടതിയില്‍

ചന്ദ്രബോസ് വധക്കേസില്‍ ഭീമന്‍ സാക്ഷിപട്ടികയുമായി നിസാം കോടതിയിലെത്തി. പന്ത്രണ്ട് മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ 25 പേരാണ് സിസാം കോടതിയില്‍ സമര്‍പ്പിച്ച സാക്ഷിപട്ടികയില്‍ ഉള്‍പ്പെട്ടത്. കേസിന്റെ ആദ്യ ഘട്ടംമുതല്‍ തന്നെ പ്രതിയായ മുഹമ്മദ് നിസാമിനെതിരെ മാധ്യമ ഗൂഡാലോചന നടന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു കേരളത്തിന് പുറത്തുള്ള രണ്ട് ഡോക്ടര്‍മാരെയും പ്രതിഭാഗം സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുിഹമ്മദ് നിസാമിനെതിരെ കേസിന്റെ തുടക്കംമുതല്‍ തന്നെ മാധ്യമകൂട്ടുകെട്ട് ഉയര്‍ന്നിരുന്നുവെന്ന് സ്ഥാപിക്കാനാണ് നിസാമിന്റെ ഇപ്പോഴത്തെ ശ്രമം. താന്‍ മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കാറില്ലായിരുന്നുവെന്നും അതിനാലാണ് തന്നെ മാധ്യമങ്ങള്‍ കൂട്ടമായി ആക്രമിച്ചതെന്നും നിസാം കോടതിയില്‍ പറഞ്ഞിരുന്നു. അതിന്റെ ബാക്കിയെന്നോണമാണ് ഇന്നത്തെ ഭീമന്‍ സാക്ഷിപട്ടിക.
പ്രോസിക്യൂഷനും പോലീസുമായി ചേര്‍ന്ന് നിസാമിനെതിരെ വാര്‍ത്ത നല്‍കിയെന്ന് ചൂണ്ടികാട്ടിയാണ് 12 മാധ്യമപ്രവര്‍ത്തകരെ സിസാം സാക്ഷിയാക്കണെന്ന് ആവശ്യപ്പെട്ട് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കിയത്. മനോരമ, മാത്രൃഭൂമി, ദേശാഭിമാനി എന്നീ പത്രങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ മുതല്‍ ഉടമകള്‍വരെയുള്ളരെയാണ് സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിസാമിനെ ചികിത്സിച്ചവരെന്ന പേരില്‍ നാലുഡോക്ടര്‍മാരെയും സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ രണ്ടുപേര്‍ കേരളത്തിന് പുറത്തുള്ളവരാണ്. പ്രോസിക്യൂഷന്‍ സാക്ഷിയായ പേരമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെയും പ്രതിഭാഗം സാക്ഷിയാക്കി. 111 പേരുള്‍പ്പെട്ട പ്രോസിക്യൂഷന്‍ സാക്ഷിപട്ടിക 22ആയി ചുരുക്കിയിരുന്നു. ഇതിനിടെ 25 സാക്ഷികളെ ഉള്‍പ്പെടുത്തി പ്രതിഭാഗം നല്‍കിയ പട്ടിക കോടതി അംഗീകരിച്ചാല്‍ കേസിന്റെ വിചാരണ നീളുമെന്ന് പ്രോസിക്യൂഷന് ആശങ്കയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha