ഇപ്പം ശരിയാക്കിത്തരാം.. റബ്ബറിന് വിലയില്ലെന്നു കരയുന്ന കര്‍ഷകര്‍ക്ക് ഇരുട്ടടി നല്‍കി മോഡി സര്‍ക്കാര്‍, റബര്‍ ബോര്‍ഡ് ആസ്ഥാനം ഗുവാഹട്ടിയിലേക്ക് മാറ്റും

റബ്ബര്‍ വിലിയിടിവ് മൂലം കേരളത്തിലെ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കേ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കാപട്യമോ. ഇന്ത്യന്‍ റബര്‍ ബോര്‍ഡിന്റെ ആസ്ഥാനം കേരളത്തില്‍നിന്ന് മാറ്റി അസമിലെ ഗുവാഹട്ടിയിലേക്ക് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.
കാലാവധി പൂര്‍ത്തിയാക്കിയ റബര്‍ബോര്‍ഡ് സമിതി പുനഃസംഘടിപ്പിക്കാത്തതും രണ്ടുവര്‍ഷമായി ചെയര്‍മാനെ നിയമിക്കാത്തതും ഇതിന്റെ മുന്നൊരുക്കമാണെന്നാണ് സൂചന. റബര്‍ബോര്‍ഡ് ആസ്ഥാനം മാറ്റുന്നതിന്റെ ആദ്യഘട്ടമായി ബോര്‍ഡിനെ നിയന്ത്രിക്കുന്ന അഡീഷണല്‍ റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണറെ (അഡീഷണല്‍ ആര്‍പിസി) ഗുവാഹട്ടിയിലേക്ക് മാറ്റി.
വിചിത്രമായ മറ്റൊരു വാദം ഝാര്‍ഖണ്ഡില്‍ തീവ്രവാദം അവസാനിപ്പിക്കാന്‍ റബ്ബര്‍കൃഷി തുടങ്ങാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇതിനായി റബര്‍ബോര്‍ഡ് ആസ്ഥാനത്ത് ജോലിചെയ്യുന്ന 16 ശാസ്ത്രജ്ഞരുടെ തസ്തികകള്‍ ഝാര്‍ഖണ്ഡിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്.
റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ (ആര്‍പിസി) ഇല്ലാത്തതിനാല്‍ രണ്ടുവര്‍ഷമായി അഡീഷണല്‍ ആര്‍പിസിയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. പ്ലാന്റേഷന്‍ സ്‌കീം, സബ്‌സിഡി സ്‌കീം എന്നിവയുള്‍പ്പെടെ കര്‍ഷകന് കിട്ടാനുള്ള മുഴുവന്‍ ആനുകൂല്യങ്ങളും നിയന്ത്രിച്ചിരുന്നത് അഡീഷണല്‍ ആര്‍പിസി ആണ്.
ആര്‍പിസിക്കു കീഴില്‍ അഞ്ചു ജോയിന്റ് റബര്‍ പ്രൊഡ്രക്ഷന്‍ കമ്മീഷണറുമാര്‍ (ജെആര്‍പിസി) ഉണ്ട്. എന്നാല്‍ ഇവര്‍ ജോലിചെയ്യേണ്ട മൂവാറ്റുപുഴ, കോഴിക്കോട്, തിരുവനന്തപുരം സോണല്‍ ഓഫീസുകള്‍ അടച്ചുപൂട്ടി. ഒരു ജെആര്‍പിസിയെ ഗുവാഹട്ടിയിലേക്ക് സ്ഥലം മാറ്റി. ബാക്കി മൂന്നുപേരെക്കൂടി അങ്ങോട്ടേക്കു മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഒരു പോസ്റ്റ് ഒഴിച്ചിട്ടിരിക്കുന്നു.
കേരളത്തിന്റെ സോണല്‍ ഓഫീസുകള്‍ പൂട്ടിയശേഷം അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ പുതിയ സോണല്‍ ഓഫീസ് ആരംഭിച്ചു. ആറുമാസക്കാലം മഞ്ഞുമൂടിക്കിടക്കുന്ന ഇറ്റാനഗറില്‍ റബര്‍ കൃഷി വിജയിക്കുമോ എന്നുപോലും പരിശോധിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ സോണല്‍ ഓഫീസ് തുറന്നത്.
ഇന്ത്യയുടെ ആഭ്യന്തര റബര്‍ ഉല്‍പാദനത്തില്‍ 95 ശതമാനവും സംഭാവന ചെയ്യുന്ന കേരളത്തിന്റെ റബര്‍ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായിരുന്നു റബ്ബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാനവും അനുബന്ധ പ്രവര്‍ത്തനങ്ങളും. ഇനി ഇതെല്ലാം പഴങ്കഥയാകും.
രണ്ടുവര്‍ഷമായി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുകിടന്നിട്ടും പുതിയൊരാളെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല. കേരളത്തില്‍നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥരായ ആശാ സ്വാമി, രാജു നാരായണസ്വാമി എന്നിവര്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചിട്ടും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha