ഭാര്യ പിണങ്ങിപോയപ്പോൾ ആദ്യ അടി..! പിഞ്ച് കുഞ്ഞിനെ സ്റ്റേജിന്റെ പുറകിൽ കിടത്തി മിമിക്രി അവതരിപ്പിച്ചു..! കോമഡി സ്റ്റാറിൽ വന്നത് ജീവിതത്തിൽ വലിയ വിജയമായി..! കോവിഡ് സമയത് ജീവിതത്തിൽ അത്രയും കഷ്ടത ഉണ്ടായിരുന്നു എന്ന് നടൻ പറയുമ്പോൾ

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരണപ്പെട്ടുവെന്ന വാർത്തയാണ് ഇന്ന് രാവിലെ നമുക്ക് മുമ്പിലേക്ക് എത്തിയത്. നിരവധി മിമിക്രി വേദികളില്‍, ടെലിവിഷന്‍ പരിപാടികളില്‍, സിനിമകളില്‍ നമ്മുടെ മുഖത്ത് ചിരി പടർത്തിയ സുധിയെന്ന കലാകാരന്‍ വിടപറഞ്ഞുവെന്ന വാർത്ത പലർക്കും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല.
വടകരയില്‍ നിന്നും പരിപാടി കൊച്ചിയിലേക്ക് മടങ്ങുമ്പോള്‍ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. സുധിയും സംഘവും സഞ്ചരിച്ച കാർ എതിർ ദിശയില്‍ വന്ന പിക്കപ്പ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താരത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സുധിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന നടന്‍ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരേയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരെ ഉദ്ധരിച്ചുളള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. നിരന്തരം അപകടമുണ്ടാവുന്ന മേഖലയില്‍ വെച്ചാണ് സുധിയുടെ മരണത്തിന് ഇടയാക്കിയ അപകടവും സംഭവിച്ചിരിക്കുന്നു.
പല മിമിക്രി കഥാപാത്രങ്ങളുടെ ജീവിതത്തിന് സമാനമായ കഥയായിരുന്നു കൊല്ലം സുധിയുടേതും. ഏറെ കഷ്ടപ്പെട്ടാണ് സിനിമയിലേക്ക് എത്തിയത്. 16-17 വയസ്സില്‍ തുടങ്ങിയതാണ് സുധിയുടെ കലാജീവിതം. തുടക്കം പാട്ടിലൂടെയായിരുന്നു. പിന്നീട് മിമിക്രിയിലേക്ക് വഴിമാറി. നിരവധി ട്രൂപ്പുകളിലായി കേരളത്തിന് അകത്തും പുറത്തും ആയിരക്കണക്കിന് വേദികളില്‍ മിമിക്രി അവതരിപ്പിച്ചു.
സ്വന്തം ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരിതങ്ങള്‍ മറച്ച് വെക്കാന്‍ തയ്യാറാവാതെ പലപ്പോഴായി തുറന്ന് പറഞ്ഞ താരം കൂടിയാണ് സുധി കൊല്ലം. ആദ്യ ഭാര്യ പിണങ്ങിപ്പോയത് മുതല്‍ കൊറോണ സമയത്ത് നേരിട്ട വിവാദങ്ങളില്‍ വരെ പൊതുസമൂഹത്തോട് തനിക്ക് പറയാനുള്ളത് കൊല്ലം സുധി മറച്ച് വെക്കാതെ പങ്കുവെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























