ഒഡീഷയിലെ ബാലസോറിലെ ഒരു ട്രാക്കില്‍ ഗതാഗതം പുനഃസ്ഥാപിച്ചു....അപകടത്തില്‍പ്പെട്ട ബെംഗളൂരു യശ്വന്ത്പുര ഹൗറ ട്രെയിന്‍ കടന്നുപോയ ട്രാക്കാണ് 51 മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ പുനഃസ്ഥാപിച്ചത്

ഒഡീഷയിലെ ബാലസോറിലെ ഒരു ട്രാക്കില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തില്‍പ്പെട്ട ബെംഗളൂരു യശ്വന്ത്പുര ഹൗറ ട്രെയിന്‍ കടന്നുപോയ ട്രാക്കാണ് 51 മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ പുനഃസ്ഥാപിച്ചത്.
കല്‍ക്കരിയുമായി ഗുഡ്‌സ് ട്രെയിന്‍ ഇന്നലെ രാത്രി 10.40ന് കടന്നുപോയി. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ട്രെയിന്‍ കടന്നുപോയത്.
1000ല്‍ അധികം തൊഴിലാളികളുടെയും റെയില്‍വേ ഉദ്യോഗസ്ഥരുടെ രണ്ടുദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനായത്.ഏഴ് പോക്കറ്റിങ് മെഷീനുകള്‍, 140 ടണ്‍ റെയില്‍വേ ക്രെയിന്‍, 4 റോഡ് ക്രെയിനുകള്‍ എന്നിവയുടെ സഹായത്തോടെയാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനായത്.
ബുധനാഴ്ച പുലര്‍ച്ചെയോടെ എല്ലാ സര്‍വീസുകളും പുനഃസ്ഥാപിക്കാനാകുമെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























