സിനിമ- സീരിയല്‍ താരം കൊല്ലം സുധിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും...

സിനിമ- സീരിയല്‍ താരം കൊല്ലം സുധിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. കൊല്ലം സുധിയുടെ അകാലവിയോഗത്തില്‍ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്.
ജീവിത സാഹചര്യങ്ങളോട് പൊരുതി ജയിച്ച് മുന്‍ നിരയിലേക്ക് കയറി വന്ന കലാകാരനായിരുന്നു. അനുകരണ കലയിലും അഭിനയത്തിലും മികവ് തെളിയിച്ച അനുഗ്രഹീത കലാകാരന്‍. സ്റ്റേജ് ഷോകളില്‍ അപാരമായ ഊര്‍ജത്തോടെ പങ്കെടുക്കുന്ന പ്രതിഭാശാലിയായിരുന്നു കൊല്ലം സുധി.
അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേര്‍പാട് കലാരംഗത്തിന് വലിയ നഷ്ടമാണെന്നും കൊല്ലം സുധിയുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആരാധകരുടെയും ദു:ഖത്തില്‍ പങ്ക് ചേരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
"
https://www.facebook.com/Malayalivartha























