മാഹി പന്തക്കലില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല... സംസ്‌കാരം പുതുച്ചേരി സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നടക്കും

മാഹി പന്തക്കലില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. പന്തക്കല്‍ സ്റ്റേഷനിലെ എ എസ് ഐ തലശ്ശേരി പുന്നോല്‍ ഈയ്യത്തുങ്കാടിലെ ചന്ദ്ര വിഹാറില്‍ എവിമനോജ് കുമാര്‍ (.52) മരിച്ചത്.
ഇന്ന് രാവിലെ സ്റ്റേഷനില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ മനോജിനെ സഹപ്രവര്‍ത്തകര്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
വിവരമറിഞ്ഞ് മാഹി പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തി. സംസ്‌കാരം പുതുച്ചേരി സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ പിന്നീട് നടക്കും.
https://www.facebook.com/Malayalivartha
























