നല്ലപിള്ളമാരായി തുടങ്ങി... കെ ഫോണ്‍ വന്ന ദിവസം തന്നെ എഐ ക്യാമറയും കണ്ണു തുറന്നു; മര്യാദയ്ക്ക് വണ്ടിയോടിച്ചില്ലേല്‍ പോക്കറ്റ് കാലിയാകും; റോഡിലെ ക്യാമറ വഴി ഇന്നലെ കണ്ടെത്തിയ ഗതാഗത നിയമലംഘനങ്ങളില്‍ ഇന്നുമുതല്‍ നോട്ടീസ് അയക്കും; പരാതി ഉണ്ടേല്‍ ചലഞ്ചിന് അവസരം
ഗള്‍ഫിലൊക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പേ റോഡില്‍ ക്യാമറകള്‍ വന്നു. വണ്ടിയോടിക്കുന്ന സമയത്ത് എല്ലാവരും പറയുന്നതാണ്. ഇവിടെ ക്യാമറയുണ്ട് ശ്രദ്ധിക്കണേ. ദേ ഫ്‌ളാഷടിച്ചു... എന്നൊക്കെ. അതുപോലെ കേരളത്തിലും വന്നു കഴിഞ്ഞു. വിവാദം കൊഴുക്കുമ്പോഴും ശ്രദ്ധിച്ചില്ലേല്‍ സ്വന്തം കാര്യത്തില്ഡ വിവാദമുണ്ടാക്കാന്‍ ആരും കാണില്ല. പോക്കറ്റ് കാലിയാകും. പലിശയ്‌ക്കെടുത്ത് അടയ്‌ക്കേണ്ടി വരും.
റോഡിലെ ക്യാമറ വഴി ഇന്നലെ കണ്ടെത്തിയ ഗതാഗത നിയമലംഘനങ്ങളില്‍ ഇന്നുമുതല്‍ നോട്ടീസ് അയക്കും. എല്ലാവര്‍ക്കും വീട്ടിലെ മേല്‍വിലാസത്തിലാണ് നോട്ടീസ് അയക്കുക. പതിനാലു ദിവസത്തിനുള്ളിലാണ് പിഴയടക്കേണ്ടത്. എന്നാല്‍ തൊണ്ണൂറു ദിവസം വരെ കാത്തിരുന്ന ശേഷമേ കോടതിയെ സമീപിക്കു. പതിനഞ്ച് ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനും സൗകര്യമുണ്ട്.
ക്യാമറ വന്നശേഷം നിയമലംഘനങ്ങള്‍ കുറഞ്ഞുവെന്നാണ് ഗതാഗതവകുപ്പിന്റെ വിലയിരുത്തല്‍. ആദ്യദിനം വൈകീട്ട് അഞ്ചുമണിവരെ ഇരുപത്തിയെട്ടായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒന്ന് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഏറ്റവും കൂടുതല്‍ കൊല്ലം ജില്ലിയിലും കുറവ് മലപ്പുറം ജില്ലയിലുമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പരാതിയുണ്ടേല്‍ അപ്പിലിന് വഴിയുണ്ട്. എഐ ക്യാമറയുടെ പിഴ നോട്ടീസ് വന്നാല്‍ എന്ത് ചെയ്യും? അപ്പീല്‍ ഉണ്ടെങ്കില്‍ ചലഞ്ചിന് എന്ത് ചെയ്യും? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എം വി ഡി നേരത്തെ തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എ ഐ ക്യാമറ വഴിയുള്ള പിഴ ചെല്ലാനുകളെ സംബന്ധിച്ചുള്ള എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ അതാത് ജില്ലാ ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസുമായാണ് ബന്ധപ്പെടേണ്ടതെന്നാണ് എം വി ഡി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നത്. ചെലാന്‍ ലഭിച്ച് 14 ദിവസത്തിനകം പരാതിയുണ്ടെങ്കില്‍ അപ്പീല്‍ നല്‍കണം. അപ്പീല്‍ നല്‍കുന്നതിന് രണ്ടുമാസത്തിനുള്ളില്‍ ഓണ്‍ലൈന്‍ സംവിധാനവും സജ്ജീകരിക്കുമെന്നാണ് വിവരം.
എ ഐ ക്യാമറയെക്കുറിച്ച് എം വി ഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കേരള മോട്ടോര്‍ വാഹന വകുപ്പ് നിരന്തരമായി നടത്തുന്ന കുറ്റമറ്റ രീതിയിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനത്തിലെ പുതിയ കാല്‍വെപ്പാണ് വികസിത രാജ്യങ്ങളുടെ മാതൃകയിലുള്ള ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ക്യാമറ സംവിധാനം ഉപയോഗിച്ചുള്ള വാഹന പരിശോധന.
കൂടുതല്‍ കുറ്റകൃത്യങ്ങള്‍ പുതുതായി കൂട്ടിച്ചേര്‍ക്കാന്‍ പറ്റുന്ന രീതിയിലും നിലവിലുള്ള ഒഫന്‍സ് ഡിറ്റക്ഷന്‍ ആട്ടോമാറ്റിക് ആയി തന്നെ കൂടുതല്‍ കാര്യക്ഷമമായും എറര്‍ സംഭവിക്കാത്ത രീതിയിലും സ്വയം അപ്‌ഡേറ്റ് ആവുന്ന രീതിയിലുള്ള ഡീപ്പ് ലേണിംഗ് ടെക്‌നോളജി (Deep Learning technology) അനുവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര്‍ ആണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ നിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്.
പ്രധാന കണ്‍ട്രോള്‍ റൂമില്‍ നിന്ന് എല്ലാ ജില്ലാ ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമിലേക്ക് ദൃശ്യങ്ങള്‍ കൈമാറ്റം ചെയ്യുകയും അവിടെ നിന്ന് നോട്ടീസ് തയ്യാറാക്കി വാഹനം ഉടമകള്‍ക്ക് നല്‍കുകയും ചെയ്യും അതോടൊപ്പം തന്നെ വാഹന ഡാറ്റ ബേസില്‍ ഇ ചെല്ലാന്‍ (E ചെല്ലാന്‍ ) സംവിധാനം വഴി കേസ് രേഖപ്പെടുത്തുകയും ആയത് സംസ്ഥാനത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള വിര്‍ച്ച്വല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്യും. ഇത് വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനും മറ്റ് സര്‍വീസുകള്‍ എടുക്കുന്നതിന് ഭാവിയില്‍ പ്രയാസം സൃഷ്ടിച്ചേക്കാം.
ഇത്തരത്തിലുള്ള ചെല്ലാനുകളെ സംബന്ധിച്ചുള്ള എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ ആയത് അതാത് ജില്ലാ RTO എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ക്യാമറകള്‍ സ്ഥാപിക്കുന്നതും പരിപാലിക്കുന്നതും നോട്ടീസുകള്‍ തയ്യാറാക്കി അയക്കുന്നതിനും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കുന്നതിനും കെല്‍ട്രോണ്‍ ആണ് മോട്ടോര്‍ വാഹന വകുപ്പുമായി കരാറില്‍ പെട്ടിട്ടുള്ളത്. സംസ്‌കാര പൂര്‍ണ്ണമായ ഒരു സമൂഹ സൃഷ്ടിയും അതുവഴി വേദനാജനകമായ മരണങ്ങളുംഒഴിവാക്കുന്നതിനുള്ള നൂതനമായ ഒരു തുടക്കമായിരിക്കും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ക്യാമറകളുടെ വരവോടെ സാധ്യമാവുക.....
സുരക്ഷിതമാകട്ടെ നമ്മുടെ നിരത്തുകള്‍ ....
https://www.facebook.com/Malayalivartha