ബിപോർജോയ് ശക്തി കൂടി; കാലവർഷം കേരളം മുഴുവൻ വ്യാപിച്ചു; വരുന്ന ദിവസങ്ങളിൽ വ്യാപകമായി ഇടി മിന്നലും കാറ്റോട് കൂടിയ മഴക്ക് സാധ്യത; ഇന്ന് ഈ ജില്ലകൾക്ക് മഞ്ഞ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ

ബിപോർജോയുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിലായി വന്ന വിവരത്തെ കുറിച്ചാണ് പറയുവാനുള്ളത്. ബിപോർജോയ് ശക്തി കൂടിയായതോടെ കാലവർഷം കേരളം മുഴുവൻ വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുന്ന ദിവസങ്ങളിൽ വ്യാപകമായി ഇടി മിന്നലും കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്നാണ് ഇപ്പോഴത്തെ പ്രവചനം.
മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ് അതി തീവ്ര ചുഴലിക്കാറ്റായി സ്ഥിതി ചെയ്യുന്നുണ്ട്. വടക്ക് കിഴക്കൻ ബംഗാൾ ഉൾകടൽ ന്യുന മർദ്ദം , ബംഗ്ലാദേശ് മ്യാൻമാർ തീരത്തിനു സമീപം അതി ശക്തമായ ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു . ഈ ഘട്ടത്തിലാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.ഏതൊക്കെ ജില്ലയാണ് എന്ന് ,നോക്കാം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകൾക്കാണ് ഇന്ന് അലേർട്ട്. നാളെ കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കാണ് അലേർട്ട്.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുകയാണ് . 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ കിട്ടുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നു പറയുന്നത് .
https://www.facebook.com/Malayalivartha























