കൈപ്പുഴമുട്ട് പാലത്തിനു സമീപം വച്ച കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കൈപ്പുഴമുട്ട് പാലത്തിനു സമീപം വച്ച കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.ശ്രീകല (59) ആണ് മരിച്ചത്. ചേർത്തല ഭാഗത്തു നിന്നും വന്ന സ്കോർപിയോ കാർ മറ്റൊരു വാഹനത്തിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെ കോട്ടയം ഭാഗത്തു നിന്നും വന്ന ടയോട്ട കാറുമായി ഇടിക്കുകയായിരുന്നു. വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം.
സ്കോർപിയോയിൽ സഞ്ചരിച്ചത് കങ്ങഴ സ്വദേശികളും കാറിൽ സഞ്ചരിച്ചത് വൈക്കം സ്വദേശിയായ ഡോക്ടർ ആണെന്നു പറയപ്പെടുന്നു .മരിച്ച ശ്രീ കല പരിയാരം മെഡിക്കൽ കോളേജിലെ ഡോ.നിഖിലിൻ്റ മാതാവാണ്. സന്ദീപ് (46), സോന (36) ,അലീഷ (12), ശ്രീകുമാർ (43), നിഖിൽ (29) എന്നിവർക്കാണ് പരിക്ക്. സന്ദീപിൻ്റെ മുഖം ,സോനയുടെ തല, അലീഷയുടെ നെറ്റി, ശ്രീകുമാറിൻ്റെ മുഖം ,നിഖിലിൻ്റ ഇടതുകാൽമുട്ട്, എന്നീ ഭാഗങ്ങളിലാണ് പരിക്ക് . അപകടത്തിൽപ്പെട്ടവരെ സമീപവാസികൾ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.
https://www.facebook.com/Malayalivartha























