Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

മുഖ്യമന്ത്രിയ്ക്ക് തീരെ വയ്യ, മന്ത്രിമാർ മിക്കവരും സുഖമില്ലാത്തവർ ; ചികിത്സക്കായി മുഖ്യമന്ത്രി കൈപ്പറ്റിയിരിക്കുന്നത് 31.76 ലക്ഷം രൂപ

11 JUNE 2023 08:01 AM IST
മലയാളി വാര്‍ത്ത

പ്രോപ്പർ ചാനൽ പ്രസിഡന്റ് എം.കെ. ഹരിദാസ് മന്ത്രിമാരുടെ ചികിത്സച്ചെലവ് തേടി നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടി പ്രകാരം നമ്മുടെ മന്ത്രി സഭയിലെ മിക്കവരും രോഗത്താൽ പീഡിതരുമാണ്. സംസ്ഥാന മന്ത്രിസഭയിലെ 15 മന്ത്രിമാരും പ്രതിപക്ഷ നേതാവുംകൂടി 24 മാസംകൊണ്ട് ചികിത്സച്ചെലവിനത്തിൽ കൈപ്പറ്റിയത് 92.58 ലക്ഷം രൂപ. ഇതേ കാലയളവിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരായിരുന്ന 13 പേർ 11.02 ലക്ഷം രൂപയും ചികിത്സച്ചെലവായി കൈപ്പറ്റിയിട്ടുണ്ട്.

മുൻമന്ത്രിസഭയിലെ മന്ത്രിമാർ കൈപ്പറ്റിയ തുകകൂടി കണക്കിലെടുക്കുമ്പോൾ സർക്കാർ ഖജനാവിൽനിന്ന് ചെലവഴിച്ചത് 1.03 കോടി രൂപയാണ്. എന്നാൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ്, വീണാ ജോർജ്, റവന്യൂ മന്ത്രി കെ. രാജൻ, മന്ത്രി പി. പ്രസാദ് എന്നിവർ പൂർണ്ണ ആരോഗ്യവാന്മാരാണ്. ഇവർ ചികിത്സച്ചെലവായി തുക കൈപറ്റിയിട്ടില്ല. മന്ത്രിമാർക്കായി മെഡിക്കൽ ഇൻഷുറൻസ് ഒന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. മന്ത്രിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് ചികിത്സച്ചെലവ് അനുവദിക്കുന്നത്.

രണ്ടുവർഷത്തിനുള്ളിൽ ചികിത്സച്ചെലവായി ഏറ്റവുമധികം തുക കൈപ്പറ്റിയിരിക്കുന്നത് മുഖ്യമന്ത്രിയാണ്. 31.76 ലക്ഷം രൂപ. ഇതിൽ 29.82 ലക്ഷം രൂപ വിദേശത്ത് ചികിത്സയ്ക്കുപോയ വകയിലാണ്.

മന്ത്രി കെ. കൃഷ്ണൻകുട്ടി 31.31 ലക്ഷം രൂപയാണ് രണ്ടുവർഷത്തിനുള്ളിൽ ചികിത്സയ്ക്കായി ചെലവഴിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ 97,838 രൂപയും കൈപ്പറ്റി. മെഡിക്കൽ കോളേജുകളിലും സർക്കാർ ആശുപത്രികളിലും വി.വി.ഐ.പി. സൗകര്യത്തോടെ ചികിത്സയും മരുന്നുകളും ലഭിക്കുമ്പോഴാണ് ഇത്രയധികം തുക ചികിത്സച്ചെലവിനത്തിൽ ഖജനാവിൽനിന്ന് ചെലവഴിക്കുന്നത്.

മന്ത്രിമാർ ചികിത്സ ചെലവ്

വി. ശിവൻകുട്ടി 8,85,497

അഹമ്മദ് ദേവർകോവിൽ 4,04,020

ആന്റണി രാജു 3,99,492

വി. അബ്ദുറഹിമാൻ 2,68,420

വി.എൻ. വാസവൻ 2,21,721

എം.വി. ഗോവിന്ദൻ 1,97,165

ആർ. ബിന്ദു 93,378

ജി.ആർ. അനിൽ 72,122

കെ. രാധാകൃഷ്ണൻ 24,938

ജെ. ചിഞ്ചു റാണി 17,920

സജി ചെറിയാൻ 12,096

ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് 11,100

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (54 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends