കോഴിക്കോട് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം; ബൈക്ക് യാത്രക്കാരായ യുവാക്കളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കോഴിക്കോട് കൂടരഞ്ഞിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം. മുക്കം കാരശ്ശേരി സ്വദേശി അമേസ് സെബാസ്റ്റ്യൻ (22) ജിബിൻ( 22) എന്നിവരാണ് മരിച്ചത്. മുക്കം റോഡിൽ താഴെ കൂടരഞ്ഞി ഭാഗത്താണ് അപകടം.
ഇന്നലെ വൈകുന്നേരം ആറുമണിയോടെ ആയിരുന്നു അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ഗുരുതര പരിക്കുകളോടെ ബൈക്ക് യാത്രക്കാരായ യുവാക്കളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂടരഞ്ഞി ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും കൂടരഞ്ഞി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും തകർന്നിട്ടുണ്ട്. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
https://www.facebook.com/Malayalivartha























