Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞങ്ങളെ വിദ്യ മുറിയ്ക്കുള്ളിൽ പൂട്ടിയിട്ടു.... എന്തോ കുഴപ്പമുണ്ട് വേഗം വരണം: മഹേഷിന്റെ വീട്ടിലേയ്ക്ക് പാഞ്ഞെത്തിയ അമ്മയും ബന്ധുവും, വീടിന്റെ കതക് പൊളിച്ച് അകത്തു കടന്നപ്പോൾ കണ്ടത്, അടുക്കളയിൽ തൂങ്ങി നിൽക്കുന്ന സുന്ദരിയെ: മഹേഷിനെയും അമ്മയെയും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യയുടെ കുടുംബം പരാതി നൽകി....

11 JUNE 2023 01:15 PM IST
മലയാളി വാര്‍ത്ത

More Stories...

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും

വീട്ടില്‍ കളിച്ചുചിരിച്ച് നടന്നിരുന്ന ആറുവയസ്സുകാരിയുടെ ചോരയില്‍ കുളിച്ച ശരീരം കണ്ട് നടുങ്ങിയ പുന്നമൂട് ഗ്രാമം ഇപ്പോഴും വിങ്ങലിലാണ്. പ്രതി മഹേഷിനെ കയ്യിൽ കിട്ടിയാൽ ശിക്ഷ ഞങ്ങൾ നടപ്പിലാക്കും എന്ന നാട്ടുകാരുടെ പ്രതികരണത്തിൽ തന്നെ ഓരോ മനസിന്റെ വേദനയും അറിയയാണ് കഴിയും. 2019 ജൂൺ നാലിന് രാത്രിയിലാണ് നക്ഷത്രയുടെ 'അമ്മ വിദ്യയെ പ്രതി ശ്രീമഹേഷിന്റെ മാവേലിക്കര പുന്നമൂട്ടിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മഹേഷിന്റെ പിതാവുമായുള്ള അടുപ്പം വഴി എത്തിയ ആലോചനയിൽ വിദ്യയുടെ കുടുംബം ഏറെ സന്തോഷത്തിലായിരുന്നു.

സുന്ദരി മോൾ എന്നായിരുന്നു വിദ്യയെ അടുപ്പക്കാർ വിളിച്ചിരുന്നത്. ആ വീട്ടിൽ സുന്ദരിമോൾ സേഫ് ആകുമെന്ന കുടുംബത്തിന്റെ വാക്ക് നെഞ്ചിൽ തറച്ചതായിരുന്നു. ഇതോടെ മഹേഷിന്റെ ക്രൂരതകൾ വിദ്യ ഉള്ളിൽ ഒതുക്കി. പലചരക്ക് വ്യാപാരിയായ പത്തിയൂർ വില്ലേജ് ഓഫീസിന് സമീപം തൃക്കാർത്തികയിൽ ലക്ഷ്മണന്റെയും വീട്ടമ്മയായ രാജശ്രീയുടെയും രണ്ട് മക്കളിൽ ഇളയവളായിരുന്നു വിദ്യ.

2013 ഒക്ടോബർ 17നായിരുന്നു വിദ്യയും ശ്രീമഹേഷുമായുള്ള വിവാഹം. ഗൾഫിൽ നഴ്സാണെന്നു പറഞ്ഞാണ് ശ്രീമഹേഷ്, ബി.എസ്‌സി ബി.എഡുകാരിയായ വിദ്യയെ വിവാഹം ചെയ്തത്. 101 പവനും പണവുമുൾപ്പെടെ സ്ത്രീധനവും വാങ്ങി. തുടർന്ന് ഗൾഫിൽ പോയ ശ്രീമഹേഷ് ഒരു വ‌ർഷത്തിനകം തിരിച്ചെത്തി.

 

പിതാവിന്റെ ആശ്രിത പെൻഷനിൽ കഴിഞ്ഞ ശ്രീമഹേഷ് മദ്യപാനിയായിരുന്നു. മദ്യലഹരിയിൽ വിദ്യയെ മർദ്ദിച്ചിരുന്നു. പലപ്പോഴും പിണങ്ങി വീട്ടിൽ എത്തിയിരുന്നെങ്കിലും വിദ്യ കുടുംബത്തിൽ നിന്ന് പലതും മറച്ചുവയ്ക്കുകയായിരുന്നു. അന്നേ വിദ്യ പീഡനം തുറന്ന് പറഞ്ഞിരുന്നെങ്കിൽ ഈ ബന്ധം വേർപ്പെടുത്തുമായിരുന്നെന്ന് കുടുംബം പറയുന്നു.

അമ്മയെ നഷ്ടപെട്ട കുഞ്ഞിന് അച്ഛനെങ്കിലും വേണമെന്ന ഒരു ചിന്തയാണ് കുടുംബത്തെ മഹേഷിനെതിരെ കേസ് നൽകുന്നതിൽ നിന്ന് പിന്തിരിച്ചത്. അച്ഛൻ പ്രതിയായാൽ അത് കുഞ്ഞിന്റെ ഭാവിയെ തകർക്കുമെന്ന് കരുതി എല്ലാം ക്ഷമിച്ചത് ഇന്ന് കുഞ്ഞിന്റെ ജീവൻ തന്നെ എടുത്തെന്ന് വേദനയുടെ വിദ്യയുടെ മാതാപിതാക്കൾ പറയുന്നു.

ശ്രീമഹേഷും വിദ്യയുമായി കുടുംബപ്രശ്നങ്ങളുണ്ടായിരുന്നെന്നും അതൊന്നും തങ്ങളെ അറിയിച്ചിരുന്നില്ലെന്നും വിദ്യയുടെ സഹോദരൻ വിഷ്ണുവും പ്രതികരിക്കുന്നു. ‘‘സംഭവ ദിവസം രാത്രി സൗദിയിലുള്ള എന്നെ ഫോണിൽ വിളിച്ച് വിദ്യ ശ്രീമഹേഷുമായി വഴക്കുണ്ടായ കാര്യം പറഞ്ഞിരുന്നു. പിറ്റേന്നു തന്നെ അമ്മയെ അങ്ങോട്ടേക്ക് അയയ്ക്കാമെന്നു ഞാൻ പറഞ്ഞു. അൽപം കഴിഞ്ഞപ്പോൾ അമ്മയ്ക്ക് ശ്രീമഹേഷിന്റെ ഫോൺ വന്നു. തന്നെയും അമ്മയെയും കുഞ്ഞിനെയും മുറിക്കകത്താക്കി വിദ്യ പുറത്തുനിന്നു പൂട്ടിയെന്നും എന്തോ കുഴപ്പമുണ്ടെന്നും ഉടൻ വരണമെന്നുമാണു പറഞ്ഞത്.

അമ്മയും ബന്ധുവും കൂടി അപ്പോൾ തന്നെ മാവേലിക്കരയ്ക്കു പോയി. വീടിന്റെ കതക് പൊളിച്ച് അകത്തു കടന്നപ്പോൾ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ വിദ്യയെ കണ്ടെത്തി. മറ്റുള്ളവരെ മുറിയിൽ പൂട്ടിയിട്ട നിലയിലായിരുന്നു. അന്ന് ആ മരണം സംബന്ധിച്ചു സംശയമൊന്നും തോന്നിയില്ല. പക്ഷേ പല വിവരങ്ങളും ഞങ്ങളിൽ നിന്നു മറച്ചുവച്ചിട്ടുണ്ട്. ഇപ്പോൾ കുഞ്ഞിനെ കൊലപ്പെടുത്തിയതോടെ സംശയം കൂടിയാതായി വിഷ്ണു പറയുന്നു. കെട്ടഴിച്ച് ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ ശ്രീമഹേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും നാട്ടുകാർ പിന്തിരിപ്പിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു.

വിദ്യയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. വിദ്യയുടെ അച്ഛൻ ലക്ഷ്മണൻ മാവേലിക്കര എസ്എച്ച്ഒയ്ക്കാണ് പരാതി നൽകിയത്. നക്ഷത്രയുടെ കൊലപാതകത്തിൽ അറസ്റ്റിലായ പിതാവ് ശ്രീമഹേഷ് മാവേലിക്കര സബ് ജയിലിൽ ആത്മഹത്യയ്ക്കു ശ്രമിച്ചതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. മരണവുമായി ബന്ധപ്പെട്ട് മഹേഷിനെയും മാതാവിനെയും ചോദ്യം ചെയ്യണമെന്നാണു പരാതിയിലെ ആവശ്യം. മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് വിദ്യയുടെ മാതാപിതാക്കൾ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (8 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (11 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (14 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (59 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (3 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (3 hours ago)

Malayali Vartha Recommends