Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിജെപി ദേശീയ നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ ചെന്നൈ സന്ദർശനത്തിന്റെ തുടക്കത്തിൽ തന്നെ നാടകീയ രംഗങ്ങൾ... രാത്രി ഒൻപതരയ്ക്ക് അമിത് ഷാ വിമാനം ഇറങ്ങിയതിന് പിന്നാലെ വിമാനത്താവളത്തിലേക്കുള്ള വഴിയിലെ രണ്ടു വശങ്ങളിലെയും തെരുവ് വിളക്കുകൾ അണഞ്ഞു..!

11 JUNE 2023 01:54 PM IST
മലയാളി വാര്‍ത്ത

More Stories...

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും

ബിജെപി ദേശീയ നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ ചെന്നൈ സന്ദർശനത്തിന്റെ തുടക്കത്തിൽ തന്നെ നാടകീയ രംഗങ്ങൾ. രാത്രി ഒൻപതരയ്ക്ക് അമിത് ഷാ വിമാനം ഇറങ്ങിയതിന് പിന്നാലെ വിമാനത്താവളത്തിലേക്കുള്ള വഴിയിലെ രണ്ടു വശങ്ങളിലെയും തെരുവ് വിളക്കുകൾ അണഞ്ഞു. 25 മിനിറ്റിനു ശേഷം ആണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായത്. അമിത് ഷായെ സ്വീകരിക്കാൻ എത്തിയ ബിജെപി പ്രവർത്തകർ, വൈദ്യുതി വകുപ്പിനെതിരെയും ഡിഎംകെ സ‍‍ര്‍ക്കാരിനെതിരെയും മുദ്രാവാക്യം വിളിച്ചു റോഡ് ഉപരോധിച്ചു. മനപ്പൂര്‍വ്വം വൈദ്യുതി അണക്കുകയായിരുന്നുവെന്നാണ് ബിജെപി ആരോപണം. ഗതാഗത കുരുക്ക് രൂക്ഷമായതോടെ പൊലീസ്, പ്രവർത്തകരെ അനുനയിപ്പിച്ച് പിരിച്ചുവിടുകയായിരുന്നു.

 

 

 

മോദി സർക്കാരിന്‍റെ ഒൻപതാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന പെതുസമ്മേളനത്തിന്റെ ഭാഗമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്നാട്ടിലെത്തിയത്. വെല്ലൂരിലാണ് റാലിയും പൊതുസമ്മേളനവും നടക്കുക. ഇന്നലെ രാത്രി ചെന്നൈയിലെത്തിയ ആഭ്യന്തര മന്ത്രി, വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ ചെന്നൈ സൗത്ത് ലോക്സഭ മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകരെ നേരിൽ കണ്ട ശേഷമാണ് വെല്ലൂരിലേക്ക് തിരിക്കുക. അതേസമയം എൻഡിഎയുടെ ഭാഗമായ അണ്ണാഡിഎംകെയുടെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുമായോ, പുറത്താക്കപ്പെട്ട നേതാവ് ഒ പനീർ സെൽവവുമായോ അമിത് ഷാ കൂടിക്കാഴ്ച നടത്തുമോ എന്നതിൽ വ്യക്തതയില്ല.

 


മതാടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരെ വീണ്ടും നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും അത് അംഗീകരിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. മഹാരാഷ്‌ട്രയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

 

മഹാരാഷ്‌ട്രയിൽ ഇത്തരം സംവരണംആവശ്യമുണ്ടോയെന്ന കാര്യത്തിൽ ഉദ്ദവ് താക്കറെ ജനങ്ങളോട് മറുപടി പറയണമെന്നും അമിത് ഷാ പറഞ്ഞു. കർണാടകയിൽ കോൺഗ്രസ് ദേശീയവാദികളുടെ ചരിത്രം പാഠഭാഗത്തുനിന്ന് നീക്കം ചെയ്തതിനോട് യോജിക്കുന്നുണ്ടോയെന്ന് അദ്ദേഹം വ്യക്തമാക്കണം. ഇത്തരക്കാരോട് യോജിച്ചുപോകുന്നത് ശരിയാണോയെന്ന് ഉദ്ദവാണ് തീരുമാനിക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു.

 

 

അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ ബിജെപി സർക്കാരുകൾ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള പ്രവർത്തനങ്ങളിലാണ്. അധികം വൈകതെ എല്ലായിടത്തും അത് പ്രാവർത്തികമാക്കും. ഏകീകൃത സിവിൽ നിയമം, മുത്തലാഖ് നിരോധനം എന്നിവയോട് എന്ത് നിലപാടാണ് ഉദ്ദവിനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കണം. ആദർശം മറന്നുപ്രവർത്തിച്ച ഉദ്ദവിനെ ശിവസൈനികർ തള്ളിക്കളയുകയായിരുന്നു. സ്വന്തം പാർട്ടിയെ ഉദ്ദവ് ചതിക്കുകയായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (7 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (10 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (13 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (58 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (3 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (3 hours ago)

Malayali Vartha Recommends