Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

നമ്പർ വൺ കേരളം...പിണറായിക്കും മന്ത്രിമാർക്കും എന്നും ചികിത്സ..ചികിത്സയ്ക്ക് കൈപ്പറ്റിയത് ഒരു കോടി...സംസ്ഥാനത്തിനകത്തും വിദേശത്തും ചികിത്സ തേടിയ വകയിൽ ഖജനാവിൽ നിന്നും പൊട്ടിച്ചത് കോടികൾ...

11 JUNE 2023 08:01 PM IST
മലയാളി വാര്‍ത്ത

നമ്പർ വൺ കേരളം, എല്ലാം രംഗത്തും നമ്പർ വൺ, പ്രതേകിച്ചു ചികിത്സ രംഗത്ത്..കാരണം കോവിഡും നിപ്പയുമൊക്കെ വന്നപ്പോഴും...കേരളത്തിന്റെ ചികിത്സ മികവിനെ വാനോളം പുകഴ്ത്തി കൊണ്ട് വാചാലനായിട്ടുണ് നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമെല്ലാം എന്നാൽ. എന്നാൽ ഈ പറയുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാരും സർക്കാർ ആശുപത്രികളുടെ പടി പോലും കേറില്ല ചികിത്സക്കായി. അതാണ് കോമഡി..സർക്കാർ സ്ഥാപനം , സർക്കാർ സംവിധാനം, സർക്കാർ ഡോക്ടർമാർ , സർക്കാർ മരുന്ന് , പക്ഷെ ആ മുഖ്യമന്ത്രിക്ക് ചികിത്സ വേണ്ട..അത് വേണ്ടേ വേണ്ട.ഈ പറയുന്നവർക്കെല്ലാം ചികിത്സ അമേരിക്കയിലും, ഇവിടുത്തെ സ്വകാര്യ ആശുപത്രികളിലും, അതെന്താ മനസിലാവാത്തത്..ഇപ്പോൾ ഒരു കണക്കാണ് പുറത്തു വന്നിരിക്കുന്നത്..മുഖ്യമന്ത്രിയും മന്ത്രിമാരും ഇവിടെ ചികിത്സക്കായി എത്ര പൊട്ടിച്ചു എന്നുള്ള കണക്ക്..രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ഇതുവരെ മുഖ്യമന്ത്രിയും മന്ത്രിമാരും മുൻമന്ത്രിമാരും പ്രതിപക്ഷ നേതാവും ചേർന്ന് മെഡിക്കൽ റീ ഇംബേഴ്സ്മെന്റായി കൈപ്പറ്റിയത് ഒരു കോടിയിലധികം രൂപ.

 

മുൻ മന്ത്രിമാർ മുൻകാല പ്രാബല്യത്തോടെ വാങ്ങിയ 11 ലക്ഷം ഉൾപ്പെടെയാണ് റീ ഇംബേഴ്സ്മെന്റ് തുക ഒരു കോടിയിലെത്തിയത്.സംസ്ഥാനത്തിനകത്തും വിദേശത്തും ചികിത്സ തേടിയ വകയിൽ മെഡിക്കൽ റീ ഇംപേഴ്സ്മെന്റ് കൈപ്പറ്റിയവരിൽ ഒന്നാം സ്ഥാനത്ത് മുഖ്യമന്ത്രിയാണ്.അമേരിക്കയിലെ മേയോ ക്ലിനിക്കിലെ ചികിത്സയ്ക്കായി ചെലവാക്കിയ 29 ലക്ഷം ഉൾപ്പെടെ 31.77 ലക്ഷമാണ് മുഖ്യമന്ത്രി ചികിത്സയ്ക്ക് ചെലവാക്കിയത്.രണ്ടാം സ്ഥാനത്ത് മന്ത്രി കെ.കൃഷ്ണൻകുട്ടിയാണ്. ആകെ തുക 31.31 ലക്ഷം. മന്ത്രിമാരായ വി.ശിവൻകുട്ടി 8.85 ലക്ഷവും അഹമ്മദ് ദേവർകോവിൽ 4 ലക്ഷവും കൈപ്പറ്റി. മന്ത്രിമാരിൽ ഏറ്റവും കുറവ് തുക ചികിത്സയ്ക്കായി കൈപ്പറ്റിയിരിക്കുന്നത് സജി ചെറിയാനാണ്, 12,096 രൂപ. ചീഫ് വിപ്പ് എൻ.ജയരാജ് 11,100 രൂപ കൈപ്പറ്റി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 97,000 രൂപ ചികിത്സയ്ക്കായി കൈപ്പറ്റിയെന്നും വിവരാവകാശ രേഖയിൽ പറയുന്നു.കുറച്ചുനാള്‍ മാത്രം മന്ത്രിയായിരുന്ന സിപിഎം സെക്രട്ടറി എം വി ഗോവിന്ദന്‍ 1,97,165 ചെലവിട്ടു.

 

മെഡിക്കല്‍ കോളേജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും വി.വി.ഐ.പി. സൗകര്യത്തോടെ ചികിത്സയും മരുന്നുകളും ലഭിക്കുമ്പോഴാണ് ഇത്രയധികം തുക ചികിത്സച്ചെലവിനത്തില്‍ ഖജനാവില്‍നിന്ന് ചെലവഴിക്കുന്നത്.മന്ത്രിമാര്‍ ചികിത്സ ചെലവ്- ശിവന്‍കുട്ടി 8,85,497,അഹമ്മദ് ദേവര്‍കോവില്‍ 4,04,020,ആന്റണി രാജു 3,99,492,വി. അബ്ദുറഹിമാന്‍ 2,68,420,എ.കെ. ശശീന്ദ്രന്‍ 2,44,865, വി.എന്‍. വാസവന്‍ 2,21,721, എം.വി. ഗോവിന്ദന്‍ 1,97,165,ആര്‍. ബിന്ദു 93,378,ജി.ആര്‍. അനില്‍ 72,122,കെ. രാധാകൃഷ്ണന്‍ 24,938,ജെ. ചിഞ്ചു റാണി 17,920,സജി ചെറിയാന്‍ 12,096,ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് 11,100.

അതേസമയം, മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, കെ.ബാലഗോപാൽ എം.ബി.രാജേഷ്, വീണാ ജോർജ് എന്നിവർ ഒരു രൂപ പോലും മെഡിക്കൽ റീ ഇംബേഴ്സ്മെന്റായി കൈപ്പറ്റിയിട്ടില്ല...ഭാഗ്യം ആരോഗ്യ മന്ത്രിയെങ്കിലും പുറത്തു പോയി ചികില്സിക്കാതെ ഇരിക്കുന്നുണ്ടല്ലോ...ഇല്ലെങ്കിൽ മന്ത്രിക്ക് തന്നെ നാണക്കേടായതു കൊണ്ടാവാം ഒരു പക്ഷെ..ആരും പരാതി ഒന്നും പറയണ്ട ഇവിടുത്തെ മുഴുപ്പട്ടിണിക്കാർ , അരപ്പട്ടിണിക്കാർ , സാദാരണക്കാർ ഇങ്ങനെ ജീവന് വലിയ വിലയില്ലാത്തവർക്കൊക്കെ ഞങ്ങൾ ഇവിടെ സാദാരണ ഹോസ്പിറ്റലുകളും സൗകര്യങ്ങളും കൊണ്ടുവരുന്നില്ലേ,..ഞങ്ങൾക്കൊക്കെ പിന്നെ അന്തസ് നോക്കണ്ടേ അതിനു പറ്റിയ സൗകര്യങ്ങൾക് MAYO CLINIC ഒക്കെ പോകേണ്ടി വരും .എല്ലാം രോഗികളാണ്. ജനത്തിനെ സേവിക്കാതിരിക്കാനും പറ്റില്ല. സേവിച്ചു സേവിച്ചു ജനം ഒരു വഴിയായി.ഏതായലും അല്ലെങ്കിലേ വിദേശത്തേക്ക് ടൂർ അത് ഇത് എന്നൊക്കെ പറഞ്ഞു കൊണ്ട് കോടികൾ ചിലവാക്കുന്നുണ്ട്, അതിനിടയിലാണ്..ഏതായാലും ഇത്തരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാർ പോലും ഇവിടുത്തെ ചികിത്സയെ വിശ്വാസമില്ലാതെ സ്വകാര്യ ആശുപത്രികളിലും വിദേശത്തും പോയി ചികില്സിക്കുമ്പോൾ മറ്റുള്ള ജനങ്ങൾ എങ്ങനെ വിശ്വസിക്കും ഇവിടുത്തെ ചികിത്സ രംഗത്തെ...മാതൃകയാകേണ്ടവർ തന്നെയാണ് ഇത്തരത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് കൊണ്ട് പുറത്തു പോയി കോടികൾ ചിലവഴിക്കുന്നത്..

 

അപ്പോൾ എവിടെയാണ് സാർ സാധാരണക്കാർ ഇവിടുത്തെ ആശുപത്രികളിൽ വിശ്വാസം ഉണ്ടാകുന്നത്..? എന്തിനും ഏതിനും നമ്മുടെ സർക്കാർ സംവിധാങ്ങളെ പുകഴ്ത്തുന്നവർ എന്തിനാണ് അവിടെ ഒന്ന് കാല് പോലും കുത്താത്തത്..? ഒരു പനി വന്നാൽ പോലും വിദേശത്തേക്ക് പറക്കുന്നത്, ഇവിടെ എന്തെ നല്ല ഡോക്ടരമാർ ഇല്ലേ..പിന്നെ ഒരുതരത്തിൽ നോക്കുമ്പോൾ എല്ലാം വിദേശത്തേക്ക് പോകുന്നതാവും നല്ലതെന്ന് തോനുന്നു..ഒരു മന്ത്രി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി അഡ്മിറ്റ്‌ ആയി എന്നിരിക്കട്ടെ പോലീസ്.. മന്ത്രിയുടെ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ..എന്നിവർ ആശുപത്രി യിൽ എത്തും.. എത്തണം അവരുടെ TA /DA കൂടാതെ സെക്യൂരിറ്റിയുടെ പേരിൽ ജനങ്ങൾക്കും മറ്റു രോഗികൾ ക്കും ഉണ്ടാകുന്ന ബുദ്ധി മുട്ട് നമ്മൾ കാണേണ്ടതല്ലേ. സ്പെഷ്യലിസ്റ് ഡോക്ടർ മാർക്ക് VIP കളുടെ കാട്ടിലിനു അടുത്ത് നിന്നു മാറാൻ പറ്റുമോ. അതുപോലെ പരമെഡിക്കൽ സ്റ്റാഫിനും അവിടെ നിൽക്കേണ്ടേ. പോലീസ് സെക്യൂരിറ്റിയുടെ ഭാഗമായി VVIP മുറിക്കു മുന്നിൽ ചുരുങ്ങിയത് 20police ആരെങ്കിലും വേണ്ടേ അസമയത് കാലൻ വന്നാൽ ഓടിക്കാൻ മുതിർന്ന ഓഫീസർ മാർ വേണ്ടേ. അത് നോക്കുമ്പോൾ VIP കൾ വിദേശത്ത് പോകുന്നതാണ് നല്ലത്.ഇലക്ഷന് നിൽക്കുമ്പോൾ തന്നെ വിദേശത്തോ സ്വദേശത്തോ ചികിൽസിക്കാൻ ഗുരുതര രോഗവസ്ഥ ഒന്നും ഇല്ലെന്നുള്ള സർട്ടിഫിക്കറ്റ് നിർബന്ധ മാക്കുക.അപ്പോൾ പിന്നെ ഒരു പരിധി വരെ ഈ ധൂർത്ത നമ്മുക്ക് ഒഴിവാക്കാം..

 

അതുമല്ലെങ്കിൽ പാവപെട്ട ജനങ്ങൾ സർക്കാർ ആശുപത്രികളിൽ കഷ്ടപ്പെട്ട് ക്യൂ നിന്ന് മണിക്കൂറുകൾ കഴിഞ്ഞു വേണം ഡോക്ടറെ കാണാൻ. ചിലപ്പോൾ കാണാൻ പോകുമ്പോഴായിരിക്കും പല ഡോക്ടറൻറും ഡ്യൂട്ടി ൽ പോലും ഇല്ലെന്നുള്ളത് അറിയുന്നത്. ഇതൊക്കെ എപ്പോഴും നടക്കുന്നതാണ്, ആ സമയത്ത് ഈ മന്ത്രിമാരൊക്കെ വിദേശത്തൊക്കെ പോകുന്ന പണം കൊണ്ട്, അല്പം കൂടെ നമ്മുടെ ആരോഗ്യ മേഖലയിൽ വരുത്താവുന്നതേയുള്ളു...ഇത്രയധികം കഴിവും അറിവുമുള്ള ധാരാളം ഡോക്ടർമാർ നമ്മുടെ നാട്ടിൽ ഉള്ളപ്പോൾ സർക്കാർ അതിന്റെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുകയും വേണം..ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുമ്പോൾ അവർ തന്നെ പറയും കേരളം നമ്പർ വൺ എന്ന് , അതിനു വേറെ PR വർക്ക് ന്റെ ഒന്നും യാതൊരു ആവശ്യവും വരില്ല...അല്ലാതെ ഇങ്ങനെ ദൂർത്തടിക്കാൻ നിന്ന് കൊടുക്കരുത്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (6 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (26 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (37 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (54 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends