ഹോസ്റ്റലില്‍ ഇരുപത്തിനാലുകാരിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

സ്വകാര്യ ഹോസ്റ്റലില്‍ ഇരുപത്തിനാലുകാരിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ചാവക്കാട് തൊട്ടാപ്പ് സ്വദേശിനി റിന്‍സി (24) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ തൃശൂര്‍ കിഴക്കേകോട്ട ഉദയനഗര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലെ മുറിയിലാണ് സംഭവം. ഈ മുറിയില്‍ ഒരു വര്‍ഷമായി റിന്‍സി താമസിച്ചുവരികയാണ്.
മുറിയിലെ ഫാനില്‍ ഷാള്‍ ഉപയോഗിച്ച് കെട്ടിതൂങ്ങി മരിച്ചനിലയിലാണ് റിന്‍സിയെ കണ്ടെത്തിയത്. തൃശൂര്‍ ജയ്ഹിന്ദ് മാര്‍ക്കറ്റിലെ തുണിക്കടയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്ത് വരികയായിരുന്നു റിന്‍സി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡി.കോളജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha























