നിര്‍ത്തിയിട്ട ലോറിയില്‍ സൈക്കിള്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു...

നിര്‍ത്തിയിട്ട ലോറിയില്‍ സൈക്കിള്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. കേരളത്തിലെ അറിയപ്പെടുന്ന സൈക്കിളിസ്റ്റ് കൂടിയായ കല്ലറ മരുതമണ്‍ ഹിരണ്‍ വിലാസത്തില്‍ ഹിരണ്‍രാജ് (47) ആണ് മരിച്ചത്.
തിരുവനന്തപുരം വിക്‌സ് ഭവനില്‍ റൂറല്‍ എസ്പി ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കഴിഞ്ഞ ബുധനാഴ്ചയാണ് അപകടം സംഭവിച്ചത്.
കോവളം ഭാഗത്ത് സൈക്കിളിങ് പരിശീലനം നടത്തുന്നതിനിടെ നിയന്ത്രണം വിട്ട് സൈക്കിള്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു. ഉടനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇന്നലെ പുലര്‍ച്ചെയോടെ മരണം സംഭവിച്ചു.
"
https://www.facebook.com/Malayalivartha























